കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കള്‍ വിടുവായത്തരം നിര്‍ത്തണം; ബംഗാളില്‍ അരലക്ഷം പേരുടെ കൊഴിഞ്ഞുപോക്ക്, യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പിബി അംഗങ്ങളും കേന്ദ്രനേതാക്കളും മാധ്യമങ്ങളോട് നടത്തുന്ന വിടുവായത്തം നിര്‍ത്തണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട്. മൂന്നുവര്‍ഷത്തിനിടെ ബംഗാളിലെ സിപിഎം അംഗങ്ങളുടെ എണ്ണം അരലക്ഷത്തിലേറെ കുറഞ്ഞു. ദേശീയ നേതാക്കള്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് മാതൃകയാകയണം. പാര്‍ട്ടി തീരുമാനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ചോരുന്നു. ഇതിന് ഏകീകൃത സ്വാഭാവമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.

വാര്‍ത്ത ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായി. പിബി യിലും സിസിയിലും നടക്കുന്ന ചര്‍ച്ചകളും മാധ്യമങ്ങള്‍ക്ക് ചോരുന്നുണ്ട്. നേതാക്കളുടെ ലൂസ് ടോക്ക് ഗൗരവമായി കാണേണ്ടതുണ്ട്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട നേതൃത്വം തിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ ചോര്‍ച്ച അന്വേഷിച്ച ബി.വി. രാഘവലു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവമായി കാണണം.

img

യുവാക്കള്‍ സംഘടനയില്‍ നിന്നും അകന്നുപോകുന്നു. 31 വയസില്‍ താഴെയുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണം. അംഗത്വത്തില്‍ തൊഴിലാളികളുടെ എണ്ണം കുറയുന്നുവെന്നും റിപ്പോര്‍ട്ട്. കേരളത്തില്‍ യുവാക്കളുടെ എണ്ണം നല്ലതാണ്. സോഷ്യല്‍ മീഡിയയിലുള്ള ഇടപെടല്‍ ശക്തിപ്പെടുത്തണം. ഇതില്‍ ഏകോപനമുണ്ടാകണം. ഇക്കാര്യത്തിലും കേരളം മികച്ച പ്രവര്‍ത്തനം നടത്തുന്നു. മുഴുവന്‍ സമയ പാര്‍ട്ടി അംഗങ്ങള്‍ക്ക് വരുമാനം ഉറപ്പുവരുത്തണം. ഡല്‍ഹിയും ഹിമാചലും ഒഴികെയുള്ള ഹിന്ദി മേഖലയിലെ ഘടകങ്ങള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
img

ബംഗാളില്‍ 2,48,000 പാര്‍ട്ടി അംഗങ്ങളാണ് ഉള്ളത്. വിശാഖപട്ടണത്തു നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുമ്പോള്‍ 52,000 അംഗങ്ങളുടെ കുറവ്. കൊല്‍ക്കത്ത പ്ലീനം അംഗത്വത്തിന് കര്‍ശനവ്യവസ്ഥ കൊണ്ടുവന്നിരുന്നു. പാര്‍ട്ടി രീതികള്‍ക്ക് യോജിക്കാത്തവരെ അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇതാണ് എണ്ണം കുറയാനുള്ള കാരണമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
English summary
Youth are getting away from political party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X