Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിമാര്‍ പരിചയക്കാര്‍... വഴിത്തിരിവായത് ആ സംഭവം, പീഡനവീരന്‍ പിടിയില്‍

വയനാട് സ്വദേശിയായ 22 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

സുല്‍ത്താന്‍ ബത്തേരി: നിരവധി പെണ്‍കുട്ടികളെ പ്രണയം നടിപ്പിച്ച പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ബത്തേരി പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അഭിനോഷിനെയാണ് (22) പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

 പരാതി നല്‍കിയത്

പരാതി നല്‍കിയത്

16ഉം 19ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് അഭിനോഷിനെതിരേ പോലീസില്‍ പരാതി നല്‍കിയത്.

നാലു വര്‍ഷത്തോളം പീഡിപ്പിച്ചു

നാലു വര്‍ഷത്തോളം പീഡിപ്പിച്ചു

പരാതി നല്‍കിയ 19 കാരിയെ നാലു വര്‍ഷത്തോളമാണ് പ്രതി പീഡിപ്പിച്ചത്. പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങളുള്ളത്.

പരിയപ്പെട്ടത്

പരിയപ്പെട്ടത്

ഒരു വിവാഹ വീട്ടില്‍ വച്ചാണ് അഭിനോഷിനെ താന്‍ പരിചയപ്പെട്ടതെന്നു പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്നു പല സ്ഥലങ്ങളിലും കൊണ്ടു പോയി ഇയാള്‍ തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി പരാതിയില്‍ കുറിച്ചു.

ഫോണില്‍ പകര്‍ത്തി

ഫോണില്‍ പകര്‍ത്തി

തന്നെ പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം അഭിനോഷ് ഫോണില്‍ പകര്‍ത്തിയിരുന്നതായും പെണ്‍കുട്ടി പറയുന്നു. പിന്നീട് ഇതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പല തവണ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.

ആത്മഹത്യാശ്രമം

ആത്മഹത്യാശ്രമം

അഭിനോഷിന്റെ നിരന്തരമുള്ള പീഡനങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടി ഒരു തവണ ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.

 16 കാരിയുമായി പ്രണയം

16 കാരിയുമായി പ്രണയം

16 കാരിയുമായി പിന്നീട് അഭിനോഷ് പ്രണയത്തിലായി. ഫോണിലെ അശ്ലീദൃശ്യങ്ങള്‍ കാണിച്ച് ഈ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഇയാള്‍ ശ്രമം നടത്തി. ഇതിനിടെയാണ് നേരത്തേ പീഡിപ്പിച്ച 19 കാരിക്കൊപ്പമുള്ള അഭിനോഷിന്റെ ചിത്രം 16 കാരി ഫോണില്‍ കണ്ടത്.

പരിചയക്കാരി

പരിചയക്കാരി

19 കാരിയെ ഈ 16 കാരിക്ക് നേരത്തേ തന്നെ പരിചയമുണ്ടായിരുന്നു. അഭിനോഷിനൊപ്പമുള്ള ചിത്രം ഫോണില്‍ കണ്ടതോടെ 16 കാരി പീഡനത്തെ എതിര്‍ക്കുകയും ചെയ്തു.

ഇരുവരും സംസാരിച്ചു

ഇരുവരും സംസാരിച്ചു

പിന്നീട് 16 കാരി 19 കാരിയോടെ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് തങ്ങള്‍ ചതിക്കപ്പെട്ടതായി ഇരുവര്‍ക്കും മനസ്സിലായത്. ഇതോടെ പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+