സെയില്‍സ് ഗേളിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവില്‍പോയ യുവാവ് അറസ്റ്റിലായി

  • Posted By:
Subscribe to Oneindia Malayalam

താമരശേരി: സാധനങ്ങള്‍ വീടുകളിലെത്തി വില്‍പ്പന നടത്തിവന്ന സെയില്‍സ് ഗേളിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവില്‍പോയ യുവാവ് അറസ്റ്റിലായി. ചെറുപ്ലാട് വനഭൂമിയിലെ കഞ്ഞുമോനെയാണ്(35) താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12നാണ് കോസിനാസ്പദമായ സംഭവം.

കട്ടിപ്പാറ എട്ടേക്രയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന് വിടുകള്‍ കയറി ഇറങ്ങുതിനിടയില്‍ അടുത്ത വീട് കാണിച്ചു തരാമെന്ന പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ശാരീകമായി മർദിക്കുകയും ചെയ്യുകയായിന്നെന്നാണ് യുവതി താമരശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

kunjumon

സംഭവ ശേഷം ഇയാള്‍ കക്കാടംപൊയിലില്‍ ഒളിവില്‍ കഴിയുകയായിരുന്നു. താമരശേരി എസ്‌ഐ സായൂജ്കുമാറിന്‍റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ പത്മനാഭന്‍, അനില്‍കുമാര്‍, തുടങ്ങിയവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

English summary
Youth arrested for harassing a sales girl

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്