പിറന്നാൾ ദിനത്തിൽ രക്തദാനം നടത്തി യുവാവിന്റെ വേറിട്ട പ്രവർത്തനം

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: പി.ആർ.മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻററി സ്കൂൾലാബ് അസിസ്റ്റൻറ് ഇരിങ്ങണ്ണൂർ സ്വദേശി വൽസരാജ് മണലാട്ട് ആണ് തന്റെ പിറന്നാൾ ദിനം സേവനത്തിന്റെ അത്യുദാത്ത ദിനമാക്കി മാറ്റിയത്. പടയണി പത്രം റിപ്പോർട്ടറും നാദാപുരം പ്രസ് ക്ലബ് സിക്രട്ടറി കൂടിയാണ് വൽസരാജ്

.20 വർഷത്തോളമായി രക്തദാനം നടത്തുന്നുണ്ട്.മുൻ മന്ത്രി പി. ആർ കുറുപ്പിന്റെ പി.എ ആയിരിക്കുമ്പോൾ 1997ൽ മലപ്പുറത്ത് നിന്നെത്തിയ പാർട്ടിക്കാരനോടൊപ്പം പി.ആർ തിരുവനന്തപുരം ആർ.സി .സി യിൽ കൂട്ടിനയച്ചപ്പോഴാണ് രക്താർബുദം ബാധിച്ച കുട്ടിക്ക് ആദ്യമായി രക്തദാനം ചെയ്തത്.പിന്നീട് നിരവധി തവണ രക്തദാനം ചെയ്തു വരുന്നു എട്ട് മാസങ്ങൾക്ക് മുമ്പാണ് അവസാനമായി രക്തം നൽകിയതെന്നും അതിനാൽ ഈ വർഷത്തെ പിറന്നാൾ ദിനത്തിൽ രക്തദാനം ചെയ്യുകയായിരുന്നു എന്നും യുവജനതാദൾ നാദാപുരം മണ്ഡലം പ്രസിഡന്റ് കൂടിയായ വത്സരാജ് പറഞ്ഞു .കഴിഞ്ഞ വർഷം പി .

valsaraaj

ആർ ജന്മശതാബ്ദിയോടനുബന്ധിച്ച് വത്സരാജുൾപ്പെടെയുള്ള ജ്നതാദൾ പ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളജിന് രക്തം ദാനം ചെയ്തിരുന്നു .മറ്റുള്ളവരെ സഹായിക്കാനുള്ള പി.ആർ കുറുപ്പിന്റെ ഉപദേശമാണ് രക്തദാനസേവനത്തിന് തനിക്ക് പ്രചോദനമായതെന്ന് 1993 മുതൽ മരണം വരെ സന്തത സഹചാരി ആയിരുന്ന വത്സരാജ് പറഞ്ഞു.

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥി ആല്‍ബര്‍ട്ടിന്റെ മൃതദേഹം കണ്ടെത്തി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth became different by donating his blood on his birthday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്