താനൂര്‍ പോലീസിന്റെ മൂന്നാം മുറ?കണ്ണില്‍ മുളക് പൊടി തേച്ചു മര്‍ദ്ദിച്ചു,ലോകം കാണില്ലെന്ന ഭീഷണിയും...

  • By: Afeef Musthafa
Subscribe to Oneindia Malayalam

താനൂര്‍: യുവാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം താനൂര്‍ പോലീസ് സ്‌റ്റേഷനിലാണ് യുവാവ് ക്രൂരമര്‍ദനത്തിനിരയായത്.നവംബര്‍ 23 രാത്രിയിലാണ് താനൂരിലെ വഴിയോര മത്സ്യക്കച്ചവടക്കാരനായ ശിഹാബിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച ശിഹാബിനെ പോലീസുകാര്‍ കണ്ണില്‍ മുളക് പൊടി തേയ്ക്കുകയും കൈകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

അസഭ്യം പറയുകയും മര്‍ദിച്ച വിവരം പുറത്ത് പറഞ്ഞാല്‍ പിന്നെ ലോകം കാണില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ശിഹാബ് പറയുന്നു. താനൂര്‍ സി ഐയുടെ നേതൃത്വത്തിലാണ് പോലീസുകാര്‍ മര്‍ദ്ദിച്ചതെന്നും, താനൂരിലെ വഴിയോര മത്സ്യക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം പോലീസിനോട് വിവരങ്ങള്‍ ചോദിച്ചതാണ് തന്നെ കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്നും ശിഹാബ് പറയുന്നു.

English summary
Youth brutally beaten by police in Tanur.
Please Wait while comments are loading...