കോന്നിയിൽ വിചിത്രമായ ആത്മഹത്യ! ഇലട്രിക് വയറുകൾ കൊണ്ട് ബന്ധിച്ചു, വായിൽ തുണി തിരുകി...

  • Posted By: Desk
Subscribe to Oneindia Malayalam

പത്തനംതിട്ട: കോന്നിയിലെ 29കാരൻ ജീവനൊടുക്കിയത് വിചിത്രമായ രീതിയിൽ. മരങ്ങാട്ട് പള്ളിക്കകത്ത് കിഴക്കേതിൽ ശശീന്ദ്രന്റെ മകൻ പ്രജിത്ത്(29) ആണ് വിചിത്രമായ രീതിയിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.

ഡോക്ടർമാർ 'അനുഭവിക്കുമെന്ന്' ആരോഗ്യമന്ത്രി; ചൊവ്വാഴ്ച സംസ്ഥാനത്ത് ചികിത്സയില്ല! മെഡിക്കൽ ബന്ദ്...

സാരിയുടുത്ത് സോഫിയ ഇന്ത്യയിലെത്തി; ഇടയ്ക്ക് 'ശ്വാസം' നിലച്ചു, വിവാഹം കഴിക്കാമോ എന്ന ചോദ്യവും...

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷമാണ് പ്രജിത്തിനെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വൈകീട്ടോടെ വീട്ടിലെത്തിയ മാതാപിതാക്കളാണ് പ്രജിത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. എന്നാൽ യുവാവ് തൂങ്ങിമരിക്കാൻ അവലംബിച്ച രീതി ഏവരിലും സംശയമുണർത്തി.

ഇലട്രിക് വയറുകൾ...

ഇലട്രിക് വയറുകൾ...

തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രജിത്ത് തൂങ്ങിമരിച്ചത്. ഈ വ്യത്യസ്തത തന്നെയാണ് യുവാവിന്റെ മരണത്തെക്കുറിച്ച് സംശയമുണ്ടാകാനും കാരണമായത്. ഇരുകൈകളും ഇലട്രിക് വയറുകൾ കൊണ്ടും താഴു കൊണ്ടും ബന്ധിപ്പിച്ച നിലയിലായിരുന്നു പ്രജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ബെഡ്ഷീറ്റ്...

ബെഡ്ഷീറ്റ്...

പ്രജിത്ത് തൂങ്ങിമരിക്കാൻ ഉപയോഗിച്ച ബെഡ്ഷീറ്റിന്റെ ഒരു ഭാഗം ചെമ്പ് കമ്പി കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. ഇതുകൂടാതെ ബെഡ്ഷീറ്റും ചെമ്പുകമ്പിയും നട്ടും ബോൾട്ടും ഉപയോഗിച്ച് ബന്ധിപ്പിക്കുകയും ചെയ്തു. ആത്മഹത്യാശ്രമം പരാജയപ്പെടാതിരിക്കാൻ വേണ്ടിയാകാം യുവാവ് ഇങ്ങനെയെല്ലാം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

വായിൽ തുണി തിരുകി...

വായിൽ തുണി തിരുകി...

തലയണ കവർ കൊണ്ട് മുഖം മറച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാൻഡ്എയ്ഡ് ഉപയോഗിച്ചാണ് തലയണ കവർ ഉറപ്പിച്ചിരുന്നത്. ജയിലിൽ വധശിക്ഷ നടപ്പാക്കുന്നരീതി അതേപടി അനുകരിച്ചായിരുന്നു 29കാരൻ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

 ദുരൂഹത...

ദുരൂഹത...

എന്നാൽ യുവാവിന്റെ വിചിത്രമായ ആത്മഹത്യാരീതി ബന്ധുക്കളെയും പോലീസിനെയും ഒരുപോലെ കുഴപ്പിച്ചു. വ്യത്യസ്തരീതിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആത്മഹത്യാക്കുറിപ്പ്...

ആത്മഹത്യാക്കുറിപ്പ്...

യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയതോടെയാണ് ദുരൂഹതകൾ നീങ്ങിയത്. കൂടാതെ യുവാവിന്റെ പെരുമാറ്റരീതികളും സംഭവം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ സഹായിച്ചു.

സംശയം...

സംശയം...

എൻജിനീയറിങ് ബിരുദധാരിയായ പ്രജിത്ത് ഏറെനാളായി വീട്ടിനുള്ളിൽ തന്നെയായിരുന്നു. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ പ്രജിത്ത് സഹകരിച്ചിരുന്നില്ലെന്നാണ് നാട്ടുകാരും പറയുന്നത്. ഇന്റർനെറ്റിലൂടെയാകാം ഇത്തരം വിചിത്രമായ ആത്മഹത്യാരീതി തിരഞ്ഞെടുത്തതെന്നും നാട്ടുകാർക്ക് സംശയമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
youth commits suicide in konni, and adopted different style to suicide.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്