Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ് മണ്ടന്‍: ജനം ചെയ്യേണ്ടത് ഉസ്താദ് മുന്‍ കൂട്ടിക്കണ്ട് തുപ്പിയതാവും; യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് നടത്തിയ അടിസ്ഥാന രഹിതമായ പ്രതികരണങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള വിമര്‍നമാണ് വിവധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ഭക്ഷണത്തിൽ തുപ്പുകയെന്നത് മുസ്‌ലിംകൾക്കിടിയിലെ നിർബന്ധകാര്യമാണെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന.

ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണ്, അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച വേളയിൽ മുസ്‌ലിംകൾ മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നുമായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ ഈ പണി തുടങ്ങിയിട്ട് എത്ര വര്‍ഷങ്ങളായി

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ ഈ പണി തുടങ്ങിയിട്ട് എത്ര വര്‍ഷങ്ങളായി. മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും, അതുകൊണ്ട് ഉണ്ടാക്കിയ ഭക്ഷണാണ് നമ്മള്‍ എല്ലാവരും കഴിക്കുന്നത്. ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടികൊടുക്കേണ്ടേ സാഹചര്യമാണ്. ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

നാട്ടുകാരുടെ നടുവില്‍ മഞ്ജു വാര്യര്‍: സെല്‍ഫികൊണ്ട് പതിഞ്ഞ് ആരാധകര്‍

പിസി ജോര്‍ജിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ നിരവധി ആളുകളാണ്

പിസി ജോര്‍ജിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്ത് എത്തിയത്. അതേസമയം, പരിഹാസത്തിന്റെ രീതിയിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് നുസൂര്‍ പിസി ജോര്‍ജിനുള്ള മറുപടി നല്‍കിയത്. ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം മുന്‍കൂട്ടി കണ്ട് അവസരം കിട്ടിയപ്പോള്‍ അദ്ദേഹം അന്ന് ചെയ്തന്നെ ഉള്ളൂയെന്നും അതിനെ പ്രാര്‍ത്ഥനയായി കണ്ട പിസി ജോര്‍ജാണ് യഥാര്‍ത്ഥ മണ്ടനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വാസ്തവത്തില്‍ ആ ഖത്തീബിനെ ഞാന്‍ അനുമോദിക്കുന്നു. ഇന്ന് ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം ജോര്‍ജ്ജിന്റെ മനസ്സ് മുന്‍കൂട്ടി കണ്ട് അവസരം കിട്ടിയപ്പോള്‍ അദ്ദേഹം അന്ന് ചെയ്തന്നെ ഉള്ളൂ.'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നുസൂറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വര്‍ഗ്ഗീയ വിവാദങ്ങളുടെ പട്ടികയിലേക്ക് ബോധപൂര്‍വ്വം 'തുപ്പല്‍ 'വിവാദവും

''വര്‍ഗ്ഗീയ വിവാദങ്ങളുടെ പട്ടികയിലേക്ക് ബോധപൂര്‍വ്വം 'തുപ്പല്‍ 'വിവാദവും കടന്നുവരികയാണ്. ആത്മീയത അതിരുവിട്ടാല്‍ ആത്മീയ ഭ്രാന്തിലേക്ക് പോകും. അതിനുള്ള വഴി ഭ്രാന്തിന്റെ ചികിത്സയാണ്. അല്ലാതെ അവരെ ആരാധിക്കലല്ല. ഞാന്‍ ഒരു മത പണ്ഡിതനല്ല. ബോധപൂര്‍വ്വം ഈ വിവാദം സൃഷ്ടിച്ചവരോടും ആ ആചാരങ്ങള്‍ക്ക് ആരെങ്കിലും അടിമപ്പെട്ടിട്ടുണ്ടെങ്കിലും പരിമിതമായ അറിവില്‍ പറയട്ടെ, ഇത് ഇസ്ലാം മതം അനുശാസിക്കുന്നതല്ല. ഒഴുകുന്ന വെള്ളത്തിലോ, വഴിവക്കിലോ തുപ്പുന്നതിനെ നിഷിദ്ധമാക്കിയ മതത്തിന്റെ വക്താക്കളാരെങ്കിലും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ നിയമപരമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കേണ്ട കാര്യമില്ല.

കാരണം 'തുപ്പല്‍ 'എന്നത് മനുഷ്യ വിസര്‍ജ്ജ്യമാണ്. ഇത്തരത്തിലാണ് ഈ മതവിഭാഗത്തിന്റെ

കാരണം 'തുപ്പല്‍ 'എന്നത് മനുഷ്യ വിസര്‍ജ്ജ്യമാണ്. ഇത്തരത്തിലാണ് ഈ മതവിഭാഗത്തിന്റെ ഹോട്ടലുകളെല്ലാം മുന്നോട്ട് പോകുന്നതെന്നും അതാണ് ഹലാല്‍ എന്ന വാക്കിനര്‍ത്ഥം എന്നും പറഞ്ഞാല്‍ അതിന്റെ അസുഖം ചികില്‍സിച്ചാല്‍ മാറുന്നതുമല്ല.'' ''പി സി ജോര്‍ജ്ജ് പറഞ്ഞത്. '2016 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഖത്തീബ് ആദ്ദേഹത്തിനെ പ്രാര്‍ത്ഥിച്ചു തുപ്പി ' എന്നതാണ്. വാസ്തവത്തില്‍ ആ ഖത്തീബിനെ ഞാന്‍ അനുമോദിക്കുന്നു. ഇന്ന് ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം ജോര്‍ജ്ജിന്റെ മനസ്സ് മുന്‍കൂട്ടി കണ്ട് അവസരം കിട്ടിയപ്പോള്‍ അദ്ദേഹം അന്ന് ചെയ്തന്നെ ഉള്ളൂ.

അതിനെ പ്രാര്‍ത്ഥനയായി കണ്ട ജോര്‍ജ്ജ് ആണ് യഥാര്‍ത്ഥ മണ്ടന്‍

അതിനെ പ്രാര്‍ത്ഥനയായി കണ്ട ജോര്‍ജ്ജ് ആണ് യഥാര്‍ത്ഥ മണ്ടന്‍.'' ''അറേബ്യന്‍ ഭക്ഷണം കേരള വിപണി കീഴടക്കുന്നതും അതാണ് മുസ്ലീം സമൂഹത്തിന്റെ സാമ്പത്തിക സ്രോതസ്സ് എന്നും ചിന്തിച്ചു കൊണ്ടാണ് ഹലാല്‍ വിവാദമെങ്കില്‍ അതിനെ വര്‍ഗ്ഗീയ ചിന്താഗതിയെന്നല്ലേ പറയാന്‍ കഴിയൂ. ഓതി ഊതുന്നവരും ഓതിയ വെള്ളം കുടിക്കുന്നവരും കെട്ടിപ്പിടിക്കുന്നവരും ചുംബിക്കുന്നവരും തലയില്‍ ചവിട്ടുന്നവരും മുട്ടയും തേങ്ങയും അങ്ങനെ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍വരെ ആത്മീയതയുമായി കൂട്ടി കെട്ടുന്നവരുണ്ട്.

അത് ചെയ്യുന്നവരുടെയും അനുഭവിക്കുന്നവരുടെയും മാനസികമായ ആശ്വാസമാണ്

അത് ചെയ്യുന്നവരുടെയും അനുഭവിക്കുന്നവരുടെയും മാനസികമായ ആശ്വാസമാണ്. അതുകൊണ്ട് ഗുണമുണ്ടോ ദോഷമുണ്ടോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. കാരണം ഞാന്‍ യുക്തിവാദിയല്ല. പക്ഷെ അതിരുവിടുന്ന ആചാരങ്ങളെയും ഇല്ലാത്ത ആചാരങ്ങളുടെ പേരിലുള്ള വര്‍ഗ്ഗീയ മുതലെടുപ്പുകളെയും കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല. ലോക്‌സഭയില്‍ ഒന്നെങ്കിലും നേടാനുള്ള സുരേന്ദ്രന്റെയും സംഘ്പരിവാറിന്റെയും നെട്ടോട്ടം സമുദായങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാകരുത്.-നുസൂര്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം, അച്ചന്മാർ സോഷ്യലിസം പ്രസംഗിച്ചു നടക്കുകയാണ് എന്നും

അതേസമയം, അച്ചന്മാർ സോഷ്യലിസം പ്രസംഗിച്ചു നടക്കുകയാണ് എന്നും വിശ്വാസികളായ പെണ്‍കുട്ടികളെതട്ടിക്കൊണ്ടു പോകുന്നത് അറിയുന്നില്ല പിസി ജോര്‍ജ് പറഞ്ഞു. ഇവന്മാർക്ക് എന്തും ആകാമെന്ന നിലയായിട്ടുണ്ട്. ഇതൊക്കെ തകർത്ത് തരിപ്പണമാക്കാനുള്ള ഉത്തരവാദിത്വം ഇവിടത്തെ ഹിന്ദുവിനും ക്രിസ്ത്യാനിക്കുമുണ്ട്. മുസ്‌ലിംകള് അവരുടെ നിയമപ്രകാരം ജീവിച്ചോട്ടെ. അതിന് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. അതിന് നമുക്കെന്താ നഷ്ടം. അത് നോക്കേണ്ട കാര്യം നമുക്കില്ല. പക്ഷേ, നമ്മളും അങ്ങനെ ചെയ്‌തോളണം എന്നവർ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയാല്‍ മാത്രം പോര, കോഴിക്കോട്ടെ വലിയ ജയിലറ പോലുള്ള സ്ഥലത്ത്

പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയാല്‍ മാത്രം പോര, കോഴിക്കോട്ടെ വലിയ ജയിലറ പോലുള്ള സ്ഥലത്ത് എത്തിച്ച് മുസ്‌ലിമാക്കിക്കഴിഞ്ഞ ശേഷം ബലാത്സംഗം നടത്തണം. അതിന് ശേഷം ആ പെണ്‍കുട്ടികളെ നേരെ സിറിയയിലേക്ക് അയക്കും. താലിബാന് വേശ്യകളായും കൊടുക്കും. ഒരു മുസ്ലിം പെണ്‍കുട്ടികളേയും ഇവര്‍ കൊണ്ടു പോകുന്നില്ലല്ലോ.. അതിനെയൊക്കെ എതിര്‍ത്തേ പറ്റുവെന്നും പിസി ജോര്‍ജ് പറുഞ്ഞു. അതേസമയം തന്നെ, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിയ പിസി ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവും മറുവശത്ത് ശക്തമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+