കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാര്‍ട്ടി പ്രവര്‍ത്തനവും, നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തന ടാഗും കൂടി ഒന്നിച്ച് വേണ്ട'; കൈരളിക്കെതിരെ രാഹുല്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൈരളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം. സ്വര്‍ണ്ണക്കടത്ത് കേസ് തീര്‍ന്നു, അതൊരു ഉണ്ടയില്ലാ വെടി ആണെന്ന് തെറ്റിദ്ധരിപ്പിക്കുവാന്‍ നിങ്ങള്‍ ഒഴുക്കുന്ന വിയര്‍പ്പ് ജനം കാണുന്നുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

'അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണ്'; മതധ്രുവീകരണത്തിന് ശ്രമമെന്ന് പിണറായി'അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണ്'; മതധ്രുവീകരണത്തിന് ശ്രമമെന്ന് പിണറായി

പിണറായിയുടെയും കോടിയേരിയുടെയും അമേരിക്കന്‍ സമ്പാദ്യത്തെ പറ്റി പറഞ്ഞ ശേഷം മാത്രം നിങ്ങള്‍ക്ക് ഗജഫ്രോഡായ ഷാജ് കിരണിനെ വെച്ച് ഇന്‍ര്‍വ്യു നടത്തിയതും, സ്വപ്നയ്‌ക്കെതിരെ പറഞ്ഞപ്പോള്‍ കൊണ്ടാടിയതും നിങ്ങള്‍ തന്നെയാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. രാഹുലിന്റെ വാക്കുകളിലേക്ക്...

kerala

കൈരളി ജേര്‍ണലിസം സ്‌കൂളില്‍ നിന്ന് മാധ്യമ (പാര്‍ട്ടി) പ്രവര്‍ത്തനം പഠിച്ചിറങ്ങിയ, നാളെകളിലെ വീണാ ജോര്‍ജ്ജുമാരാകാന്‍ ആഗ്രഹിക്കുന്ന ചില സി ഐ ടി യു മാധ്യമപ്രവര്‍ത്തകരോട് ചിലത് പറയാനുണ്ട്.

1) സ്വര്‍ണ്ണക്കടത്ത് കേസ് തീര്‍ന്നു, അതൊരു ഉണ്ടയില്ലാ വെടി ആണെന്ന് തെറ്റിദ്ധരിപ്പിക്കുവാന്‍ നിങ്ങള്‍ ഒഴുക്കുന്ന വിയര്‍പ്പ് ജനം കാണുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ കൊടകര കേസ് കൊണ്ട് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിട്ടും പൊങ്ങി വന്ന കേസാണിത്.
2) സ്വപ്നയുടെ വാക്കിന്റെ ക്രഡിബിലിറ്റിയുടെ തീവ്രത ഇപ്പോള്‍ അളക്കുന്ന നിങ്ങള്‍ തന്നെയാണ്, സ്വപ്ന സര്‍ക്കാര്‍ സംവിധാനത്തില്‍ ബാംഗ്ലൂര്‍ കടന്ന ശേഷം നടത്തിയ സര്‍ക്കാര്‍ അനുകൂല പ്രസ്താവനയെ സര്‍ക്കാരിനുള്ള സര്‍ട്ടിഫിക്കറ്റായി കൊണ്ടു നടന്നത്.
3) പിണറായിയുടെയും കോടിയേരിയുടെയും അമേരിക്കന്‍ സമ്പാദ്യത്തെ പറ്റി പറഞ്ഞ ശേഷം മാത്രം നിങ്ങള്‍ക്ക് ഗജഫ്രോഡായ ഷാജ് കിരണിനെ വെച്ച് ഇന്‍ര്‍വ്യു നടത്തിയതും, സ്വപ്നയ്‌ക്കെതിരെ പറഞ്ഞപ്പോള്‍ കൊണ്ടാടിയതും നിങ്ങള്‍ തന്നെയാണ്.
4) ഇപ്പോള്‍ സ്വപ്നയുടെ വെളിപ്പെടുത്തലത്രയും അപസര്‍പ്പക കഥകളായി തോന്നുന്ന നിങ്ങള്‍ തന്നെയാണ് നൂറേ നൂറില്‍ സരിതയുടെ ഇല്ലാത്ത സി ഡി തേടി കോയമ്പത്തൂരില്‍ പോയത്.
5) സ്വപ്നയുടെ മാധ്യമ സമ്മേളനം പല മാധ്യമ പ്രവര്‍ത്തകര്‍ ഒന്നിച്ച് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ വീഡിയോ പരിഹാസത്തോടെ പങ്ക് വെച്ച ജോണ്‍ ബ്രിട്ടാസിന്റെ കൈരളിയാണ്, സുനന്ദ പുഷ്‌ക്കര്‍ മരിച്ച രാത്രിയില്‍ 'മെഹര്‍ തരാര്‍ജി ഹേ ഹോ ഹൈ' എന്ന് പറഞ്ഞ് പാകിസ്ഥാനിലേക്ക് വിളിച്ചത്.
6) അഴിക്കോട് സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടും യാഥാര്‍ത്ഥ്യം ചികയാതെ ചത്തത് പോലെ കിടക്കുന്ന നിങ്ങള്‍, അതിനു പകരം 'ജയഹിന്ദ്' ചാനലിന്റെ കാര്‍ പഞ്ചറൊട്ടിച്ചിരുന്ന വ്യക്തിയായിരുന്നെങ്കില്‍ പോലും നടത്തുന്ന മാധ്യമ വിചാരണയെ പറ്റി ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.
7) നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ട കെ എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ ചുരുളഴിയിക്കാഞ്ഞിട്ട് പോലും ഒറ്റവരി പ്രതിഷേധം പറയാന്‍ കഴിയാത്ത നിങ്ങളുടെ അടിമത്വം ജനം കാണുന്നുണ്ട്.
8 ) കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞപ്പോള്‍ മറുവാക്ക് പറയാതെ നിങ്ങള്‍ തല കുമ്പിട്ട് പോകുന്നത് ഞങ്ങള്‍ കണ്ടതാണ്.
9) രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ടിട്ടും നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ തയ്യാറാകാഞ്ഞിട്ടും, പോലീസ് കാവലില്‍ കയര്‍ കെട്ടി നിങ്ങളുടെ 'ആത്മാഭിമാനം' വരെ സ്‌കാന്‍ ചെയ്ത് പരിശോധിച്ചിട്ടും നിങ്ങളുടെ 'ഉഡായിപ്പ് ക്യാപ്റ്റന്‍' നടത്തുന്ന തള്ളുകള്‍ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഗതികേടു ജനം കാണുന്നുണ്ട്.
10) കറുത്ത മാസ്‌ക്ക് പറ്റില്ലായെന്ന് പറഞ്ഞാല്‍ 'ഓ അംബ്രാ' എന്ന് പറഞ്ഞ് കറുത്ത മുടി വരെ വടിച്ചു കളയാന്‍ തയ്യാറുള്ള നിങ്ങളുടെ നാണമില്ലായ്മയും ജനം കാണുന്നുണ്ട്.
പണ്ട് എസ് എഫ് ഐക്ക് വേണ്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ മനസില്‍ വിളിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സി ഐ ടി യുക്കാരോട് ഒന്നേ പറയാനൊള്ളു, 'രണ്ടും കൂടി വേണ്ട' ഏത്, പാര്‍ട്ടി പ്രവര്‍ത്തനവും, നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തന ടാഗും കൂടി ഒന്നിച്ച് വേണ്ട....

English summary
Youth Congress leader Rahul Mamkootathil criticizes Kairali tv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X