'നാവിൻ്റെ ചലന ശേഷി നിലയ്ക്കുന്നത് വരെ ബിജെപിയെ വിമർശിക്കും': റിജിൽ മാക്കുറ്റി
തിരുവനന്തപുരം: നാവിൻ്റെ ചലന ശേഷി നിലയ്ക്കുന്നത് വരെ ആർഎസ്എസിനെയും ബിജെപിയെയും വിമർശിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ന്യൂസ് 18 ചാനലിൽ എം ശിവശങ്കറിന്റെ ആത്മകഥയുമായി ബന്ധപ്പെട്ട ചർച്ചയിൽ ബിജെപി നേതാവ് സുരേഷ് ഉയർത്തിയ ആരോപണങ്ങൾക്കാണ് റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ മറുപടി നൽകിയിരിക്കുന്നത്.
റിജിൽ മാക്കുറ്റിയുടെ കുറിപ്പ്: '' ബി ജെ പി നേതാവ് സുരേഷിൻ്റെ സർട്ടിഫിക്കറ്റ് വാങ്ങാനോ സംഘികളുടെ പിൻതുണക്ക് വേണ്ടിയോ അല്ല ചാനൽ ചർച്ചയ്ക്ക് വരുന്നത്. നാവിൻ്റെ ചലന ശേഷി നിലയ്ക്കുന്നത് വരെ RSS നെയും BJP യെയും വിമർശിക്കും. ഇന്നത്തെ News 18 ചർച്ച വിഷയം ശിവശങ്കരൻ്റെ പുസ്തകത്തെ കുറിച്ചായിരുന്നു. സാങ്കേതികമായ തകരാർ ഉള്ളത് കൊണ്ട് പൂർണ്ണമായും പറയാൻ അവസരം കിട്ടിയില്ല. സ്വർണ്ണകള്ളകടത്ത് കേസ് മുഖ്യമന്ത്രിയിലേക്ക് പോകാഞ്ഞത് CPM BJP ഒത്തുകളി നടന്നിറ്റുണ്ട് എന്നും ജനം ടി വി എഡിറ്റർ അനിൽ നമ്പ്യാരുടെ പേര് വന്നതും അതിനു ശേഷം കേന്ദ്ര മന്ത്രി മുരളീധരൻ്റെ പരസ്പരവിരുദ്ധമായ പ്രസ്താവനയും എല്ലാം ജനങ്ങളിൽ സംശയം ജനിപ്പിക്കുന്നതായിരുന്നു.

നിയസഭ തിരഞ്ഞെടുപ്പ് റിസൾട്ടിനു മുൻപ് പുറത്ത് വന്ന BJP പ്രസിഡൻ്റ് കെ സുരേന്ദ്രൻ പ്രതിയായ കുഴൽപണക്കേസും എല്ലാം കൂടി വന്നപ്പോൾ ഒത്തുകളി കൂടുതൽ ശക്തമായി. ഇപ്പോൾ കുഴൽപണ ഇടപാടിനെ കുറിച്ച് എന്തെങ്കിലും ആരെങ്കിലും കേൾക്കുന്നുണ്ടോ? ഈ കാര്യം ഞാൻ ഉന്നയിച്ചപ്പോൾ സുരേഷിൻ്റെ വാദം റിജിൽ മാക്കുറ്റി എന്തിനാ BJP ക്ക് എതിരെ പറയുന്നത്. കെ റെയിൽ വിഷയത്തിൽ സമരം ചെയ്തപ്പോൾ DYFI ഗുണ്ടകൾ അക്രമിച്ചതിനു ശേഷം പിണറായി വിജയനെ വിമർശിക്കാൻ എനിക്ക് ഭയമാണെന്ന മരമണ്ടൻ വാദമാണ്
സംഘി സുരേഷ് ഉയർത്തിയത്.
ജയറാമിന്റെ മകൾ മാളവിക സിനിമയിലേക്കോ? അഭിനയക്കളരിയിൽ നിന്നുളള ചിത്രങ്ങൾ
എന്നെ DYFI അക്രമിച്ചപ്പോൾ ഈ കേരളത്തിൽ സഖാക്കളെക്കാളും ആഘോഷിച്ചത്
ശശികല തൊട്ട് സകല സൈബർ ചാണക സംഘികൾ ആണെന്ന് ഈ നാട് കണ്ടതാണ്. സംഘികളും കമ്മികളും തമ്മിൽ നല്ല ധാരണയിലാണ് കേരളത്തിൽ പോകുന്നത്. മോദിയുടെ നയങ്ങൾ ഏറ്റവും ഭംഗിയായി നടപ്പാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. അതു കൊണ്ടാണ് കെ റെയിലിനു കേന്ദ്ര അനുമതി കിട്ടും എന്ന് ധനകാര്യ മന്ത്രി ബാലഗോപാൽ ഇത്ര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. CPM നെ വിമർശിക്കാൻ സുരേഷിൻ്റെയോ BJP യുടെയോ പിൻതുണ ആവശ്യമില്ല''.












Click it and Unblock the Notifications