കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്യാമറ ആംഗിളിന് അനുസരിച്ച് കഴുത്ത് താളം പിടിക്കുന്നതൊഴിവാക്കണം'; യൂത്ത് കോണ്‍ഗ്രസ് സംഘടനാ പ്രമേയം

Google Oneindia Malayalam News

പാലക്കാട്: സംഘടന പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന പ്രമേയം. പാലക്കാട് അഹല്യ ക്യാംപസില്‍ സംഘടിപ്പിച്ച ക്യാംപിലാമ് നേതൃത്വത്തിനെ രൂക്ഷവിമര്‍ശനമുയര്‍ത്തുന്ന പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ സമാപിച്ച ക്യാമ്പില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.

പാര്‍ട്ടി വേദികളിലെ പരിഹാസ്യമായ മുന്‍നിര കസേരകളി അത്യന്തം ലജ്ജാകരമാണെന്ന് സംഘടനാ പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടി പരിപാടികളിലെ അച്ചടക്കരാഹിത്യവും ഫോട്ടോ മാനിയയും പ്രസ്ഥാനത്തെയും പോഷക സംഘടനകളെയും പൊതുസമൂഹത്തില്‍ അപഹാസ്യമാക്കുന്നുണ്ട് എന്നാണ് പ്രമേയത്തില്‍ പറയുന്നത്.

'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു

1

അയ്മനം സിദ്ധാര്‍ത്ഥന്‍മാരായി ആവിഷ്‌കരിക്കപ്പെടുന്നതിനോട് എതിര്‍പ്പുണ്ടാക്കുന്നത് പോലെ തന്നെ ജാഥകളില്‍ ക്യാമറ ആംഗിള്‍ അനുസരിച്ച് കഴുത്ത് താളം പിടിക്കുന്ന പ്രവണത ഉപേക്ഷിക്കാന്‍ മനസുണ്ടാവണം എന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പരിപാടികളില്‍ അതത് ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക നേതാക്കന്മാര്‍ക്ക് തീരെ പ്രാധാന്യവും പ്രാതിനിധ്യവും നല്‍കുന്നില്ല എന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

2

പരിപാടികളുടെ ഉദ്ഘാടന പട്ടങ്ങള്‍ നേടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കുന്ന അതിരു വിട്ട ആവേശം വരും യുവ തലമുറയ്ക്ക് നേതാക്കള്‍ ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ധീരമായി നിന്ന് കൊണ്ട് വാളയാര്‍, പാലത്തായി എന്നീ ശ്രദ്ധേയമായ വിഷയങ്ങളില്‍ സംഘടന സമരങ്ങള്‍ സംഘടിപ്പിച്ചു എന്നും എന്നാലും ഇത്തരത്തിലെല്ലാം സമര പരമ്പരകള്‍ക്ക് സംഘടന നേതൃത്വം നല്‍കിയപ്പോഴും തുടര്‍ന്നുണ്ടായ പൊതു തെരഞ്ഞെടുപ്പില്‍ ജനവിധിയെ സ്വാധീനിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ഉണ്ടായില്ല എന്നും പ്രമേയം പറയുന്നു.

3

ഇത് ഗൗരവകരമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതാണ് എന്ന് പ്രമേയത്തില്‍ പറഞ്ഞു. വികസനവിരുദ്ധര്‍ എന്ന ആക്ഷേപത്തിന് ഇരയാകാതെ കെ -റെയിലിന്റെ ജനവിരുദ്ധതയെ തുറന്നു കാണിക്കാന്‍ സംഘടന്ക്ക് സാധിച്ചുവെന്നും പ്രമേയത്തില്‍ പറയുന്നു. കേവല ഭാരവാഹിത്വത്തില്‍ ഉപരിയായി പ്രാതിനിധ്യത്തെ സംഘടനാ മുഖങ്ങളായി വളര്‍ത്തിയെടുക്കുമ്പോള്‍ മാത്രമേ ദളിത് സമൂഹത്തോടുള്ള സംഘടനാ നീതി നിര്‍വഹിക്കപ്പെടുകയുള്ളൂ എന്നും പ്രമേയം ചൂണ്ടിക്കാട്ടി.

4

ദളിത് വിഷയങ്ങള്‍ ഏറ്റെടുത്ത് അതിനു പരിഹാരം കാണേണ്ടതാണ് എന്നും സ്ത്രീ, ദളിത് വിഷയങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ദുരൂഹ മരണങ്ങള്‍ തുടങ്ങിയ പഠിക്കുന്നതിനായി സമിതികള്‍ രൂപീകരിക്കണം എന്നും പ്രമേയം പറഞ്ഞു. യൂണിറ്റ്, മണ്ഡലം തലങ്ങളിലെ വനിതാ പ്രതിനിധ്യം കേവല പ്രാതിനിത്യ സ്വഭാവത്തില്‍ ഒതുങ്ങാതെ സാമൂഹ്യബോധവും പ്രവര്‍ത്തന താല്പര്യമുള്ള വനിതകളെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നാണ് പ്രമേയത്തിലെ നിര്‍ദേശം.

5

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മറ്റ് യുവജന സംഘടനകളെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കാന്‍ സംഘടനയ്ക്ക് സാധിച്ചുവെന്നാണ് വിലയിരുത്തല്‍. വിമര്‍ശനവും ആക്ഷേപവും രണ്ടാണ്. രക്തം പൊടിയും വരെയുള്ള ക്രിയാത്മക വിമര്‍ശനങ്ങള്‍ അംഗീകരിക്കാവുന്നതാണെങ്കിലും ആക്ഷേപങ്ങള്‍ അസ്വീകാര്യമാണ് എന്ന തിരിച്ചറിവ് പ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ടതുണ്ട് എന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

6

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയ കോഡ് ഓഫ് കോണ്‍ടാക്ട് കര്‍ശനമായി നടപ്പിലാക്കണം എന്നും പ്രമേയം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം എന്നാണ് നിര്‍ദേശം. ഔദ്യോഗിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍, അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന അംഗങ്ങള്‍ സ്വയം ഉത്തരവാദിത്വം എന്ത് എന്ന് വിലയിരുത്തി മുന്നോട്ടുപോകണം.

7

ഗ്രൂപ്പുകളുടെയും അക്കൗണ്ടുകളുടെയും പ്രാധാന്യം മനസ്സിലാക്കി ഫോര്‍വേഡ് മെസ്സേജുകളും ആശംസകളും കുത്തിനിരക്കുന്നതിന് പകരം വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കു വെക്കുകയാണ് വേണ്ടതെന്നും പ്രമേയത്തില്‍ കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ചിന്തന്‍ ശിവിറാണ് പാലക്കാട് അഹല്യ ക്യാമ്പസില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഷാഫി പറമ്പില്‍ ഉള്‍പ്പടേയുള്ളവര്‍ സംഘടന കാര്യങ്ങളുടെ ചുമതല കൃത്യമായി വഹിക്കുന്നതിന് പകരം ഷോ കാണിക്കുകയാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം.

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

ഷഫ്‌നയാണ്...സാരിയിലാണ്...ചുമ്മാ പൊളിക്കുകയാണ്...; വൈറല്‍ ചിത്രങ്ങള്‍

English summary
Youth Congress organisational motion against leadership in chinthan shivir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X