മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം: മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അറസ്റ്റിൽ
തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍ അറസ്റ്റില്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആസൂത്രണം നടത്തുന്ന ചാറ്റിന്റെ സ്‌ക്രീന്‍ശഷോട്ട് പുറത്ത് വന്നതോടെയാണ് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ ശബരീനാഥന്‍ വെട്ടിലായത്.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ വധശ്രമം അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ശബരീനാഥന്റെ പേരിലുളള വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ ശംഖുമുഖം എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇക്കാര്യം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ആണ് കെഎസ് ശബരീനാഥന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയം എത്രയാണെന്ന് കോടതി ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് വാക്കാല്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ഇതാര്... 90ലെ നായികയോ? സാരി പൊളിച്ചു, നിഖിലയുടെ പൊളി ഫോട്ടോഷൂട്ട്
യൂത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായിട്ടാണ് സംഘടനാ നേതാക്കള്‍ മാത്രമുളള വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോര്‍ന്നത്. സംഘടനയുടെ അറിവോടെയാണ് വിമാനത്തിലെ പ്രതിഷേധമെന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍ കെഎസ് ശബരീനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുളള അവകാശം എല്ലാവര്‍ക്കും ഉണ്ട്. സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ഊരിപ്പിടിച്ച വാളുമായല്ല, ഒരു റെയ്‌നോള്‍ഡ് പേന പോലും ഇല്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അതിനെ വധശ്രമമാക്കി കേസെടുത്തത് സര്‍ക്കാരിന്റെ ഭീരുത്വമാണെന്നും ശബരീനാഥന്‍ പ്രതികരിച്ചു.












Click it and Unblock the Notifications