ഗോഡ്സേയ്ക്ക് അമ്പലം പണിതാല്‍ യൂത്ത് കോണ്‍ഗ്രസ് പൊളിച്ചെറിയും: അമരീന്ദര്‍സിംഗ്
കോഴിക്കോട്: രാഷ്ട്രപിതാവിന്റെ ഘാതകനായ ഗോഡ്സേയ്ക്ക് മാന്യത നല്കുന്ന ഭരണകൂടത്തിനെതിരെ അവസാനശ്വാസം വരെയും പോരാടുമെന്നും ഗോഡ്സേയ്ക്ക് അമ്പലം പണിതാല്‍ കോണ്‍ഗ്രസ് അത് പൊളിച്ചെറിയുമെന്നും അഖിലേന്ത്യാ പ്രസിഡന്റ് അമരീന്ദര്‍സിംഗ് രാജാബ്രാര്‍. കൊടിയ ഫാസിസ്റ്റായ പ്രവീണ്‍ തൊഗാഡിയക്കുപോലും രക്ഷയില്ലാത്ത ഭരണമാണ് കേന്ദ്രത്തില്‍. ജനാധിപത്യം അപകടത്തിലാണെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ വരെ പരസ്യമായ് പറയുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുള്‍പ്പെടെ പുന:രന്വേഷണത്തിന് വിധേയമാക്കണം. മോദിയുടെ ഭരണത്തില്‍ കീഴില്‍ അമിത്ഷായ്ക്ക് മാത്രമാണ് സുഖവും സൗകര്യവും ലഭിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം 'സമരമാണ് മാര്‍ഗം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എകെജി വിഷയത്തില്‍ നല്‍കിയത് അര്‍ഹിക്കുന്ന മറുപടി, വിവാദം നിലനിര്‍ത്താന്‍ സിപിഎം ആഗ്രഹിച്ചു: വിടി ബല്‍റാം
ബി ജെ പിയെ പ്രതിരോധിക്കാന്‍ കേരളം നല്കുന്ന സംഭാവന ഏറെ വലുതാണ്. ഇപ്പോഴുള്ള എം എല്‍ എ പോലും അടുത്ത തവണ അവര്‍ക്ക് ഇല്ലാതാവും. അതേസമയം ബി ജെ പിയുടെ ബി ടീമായി അവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുകയാണ് സി പി എമ്മും മുഖ്യമന്ത്രിയും. ബി ജെ പിക്ക് നാണക്കേടുണ്ടാക്കിയ സംസ്ഥാന നേതാക്കള്‍ പ്രതികളായ മെഡിക്കല്‍ കോളജ് കോഴക്കേസ് സ്ലോ മോഷനിലാണ് പോകുന്നത്. കൊടുങ്ങല്ലൂരില്‍ കള്ള നോട്ടടി കേസില്‍ യുവമോര്‍ച്ച നേതാവ് പിടിയിലായ കേസിലും ഇതേ അവസ്ഥയാണ്. ഗവ. എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ മോഹന്‍ ഭഗവതിനെതിരെ എന്ത് നടപടിയെടുത്തെന്ന് വ്യക്തമാക്കണം. 'മാഫിയ തലവനായ' അമിത്ഷാ പദയാത്രയ്ക്ക് വന്നപ്പോള്‍ റോഡിലെ കുഴികള്‍ അടച്ച് വരവേല്‍ക്കുകയായിരുന്നു സര്‍ക്കാര്‍. കേരള മുഖ്യമന്ത്രിയെ ഭോപ്പാലിലും ഡല്‍ഹിയിലും പ്രസംഗിക്കാന്‍ ആര് എസ് എസ് വിലക്കിയപ്പോള്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗാഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു കേരള സര്‍ക്കാര്‍. ഇതില്‍ നിന്ന് അവരുടെ താത്പര്യം വായിച്ചെടുക്കാം.

ബംഗാള്‍ ഘടകവും സീതാറാം യെച്ചൂരിയും ഒരുമിച്ച് നിലപാടെടുത്തിട്ടും കോണ്‍ഗ്രസിനെതിരെ നിലകൊള്ളുന്നത് സി പി എമ്മിന്റെ കേരള ഘടകവും പിണറായി വിജയനുമാണ്.
മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത്. ഓഖി ദുരന്തമുണ്ടായപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തതുപോലെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പകരം ദുരിതാശ്വാസ നിധിയില്‍ നിന്ന് കാശെടുത്ത് പാര്‍ട്ടി സമ്മേളനത്തിന് ഹെലിക്കോപ്റ്റര്‍ യാത്ര നടത്തുകയായിരുന്നു. 'പത്മാവതി' സിനിമ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഉയരുന്ന സി പി എമ്മിന്റെ ശബ്ദം 'ഈട' പോലുള്ള സിനിമകളുടെ കാര്യം വരുമ്പോള്‍ മറ്റൊരു തരത്തിലാവുന്നു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വി ടി ബല്‍റാം എം എല്‍ എയെ ശാരീരികമായ് നേരിടുന്നതും ഫാസിസ്റ്റ് രീതിയാണ്. അത്തരം ശ്രമങ്ങളെ അതിശക്തമായി ചെറുത്ത് തോല്‍പ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജയ്സല്‍ അത്തോളി അധ്യക്ഷനായിരുന്നു. എം കെ രാഘവന് എം പി, എം എല്‍ എമാരായ വി ടി ബല്‍റാം, ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ദേശീയ സെക്രട്ടറി രവീന്ദര്ദാസ്, ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, കെ പി സി സി ഭാരവാഹികളായ അഡ്വ. പി എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്, സജീവ് ജോസഫ്, അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ സി ആര് മഹേഷ്, എം പി ആദം മുല്‍സി, വിദ്യാ ബാലകൃഷ്ണന്, സി വി ജിതേഷ്, ആര് ഷഹിന്‍, വി ടി നിഹാല്‍, പാര്‍ലമെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷഫ്നാസ് അലി സംസാരിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയും സംഗമത്തോടനുബന്ധിച്ച് നടന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications