കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോള്‍; ഇന്‍ഡിഗോ റിപ്പോര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുടുങ്ങുമെന്ന് സൂചന. ഇവര്‍ക്കെതിരെ ഇന്‍ഡിഗോ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര കാര്യങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്തില്‍ ഉള്ള സമയത്ത് തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതെന്നാണ് വിമാനക്കമ്പിയായ ഇന്‍ഡിഗോ പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സീറ്റ് ബെല്‍റ്റ് ഊരാന്‍ അനുവദിച്ചുള്ള സന്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് മൂന്ന് പേര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുദ്രവാക്യങ്ങളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

'മുഖ്യമന്ത്രിയിൽ നിന്നും ഭീഷണിയാണ്, തനിക്ക് സുരക്ഷ വേണം'; സ്വപ്നയുടെ അപേക്ഷയിൽ കോടതിയുടെ തീരുമാനം ?'മുഖ്യമന്ത്രിയിൽ നിന്നും ഭീഷണിയാണ്, തനിക്ക് സുരക്ഷ വേണം'; സ്വപ്നയുടെ അപേക്ഷയിൽ കോടതിയുടെ തീരുമാനം ?

1

മുഖ്യമന്ത്രിക്ക് നേരെ ഓടിവന്നവരെ അദ്ദേഹത്തിനൊപ്പമുള്ളയാള്‍ തടഞ്ഞുവെന്നാണ് ഇന്‍ഡിഗോ റിപ്പോര്‍ട്ട്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെയോ ഇപി ജയരാജന്റെയോ പേര് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതില്‍ തുറന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പൈലറ്റ് ഇന്‍ഡിഗോ അധികൃതകര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വാതില്‍ തുറന്നിരുന്നുവെങ്കില്‍ കുറ്റത്തിന്റെ കാഠിന്യവും കുറയും. വാതില്‍ തുറന്ന ശേഷം യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയാല്‍ വിമാനവുമായി ബന്ധപ്പെട്ട നിയമങ്ങളല്ല പകരം വിമാനത്താവളത്തിലെ നടപടികളാണ് ബാധകമാവുക.

മുഖ്യമന്ത്രി ഇരുന്നിരുന്നത് വിമാനത്തിന്റെ പിന്നിലെ വാതിലിന് തൊട്ടടുത്താണ്. പ്രവര്‍ത്തകരുടെ പ്രതിഷേധം ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ക്യാബിന്‍ ക്രൂ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ഇപി ജയരാജനെതിരെ പോലീസ് കേസെടുത്തിട്ടില്ല. മര്‍ദനത്തിന് ഇരയായവര്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റേതായ പത്തിലേറെ പരാതികള്‍ ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ഇപി ജയരാജനെതിരെയും കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

പരാതികളെല്ലാം ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് കൈമാറിയത്. എന്നാല്‍ പരാതി അവിടെ നിന്ന് എങ്ങോട്ടും പോയിട്ടില്ല. ആരെങ്കിലും പരാതി നല്‍കിയിട്ട് കാര്യമില്ലെന്നും, മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പരാതിപ്പെടണമെന്നും പോലീസ് പറയുന്നു. അതേസമയം കേസിലെ മൂന്നാം പ്രതി സുനിത് നാരായണന്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് പേരെ വിമാനത്താവളത്തില്‍ വെച്ച് തന്നെ പിടിച്ചപ്പോള്‍ സുനിത് രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്.

കാവ്യ സ്ത്രീയല്ലേ, എന്തെല്ലാം അനാവശ്യങ്ങളാണ് അവര്‍ പറഞ്ഞത്.... പ്രമുഖയ്‌ക്കെതിരെ ശാന്തിവിള ദിനേശ്കാവ്യ സ്ത്രീയല്ലേ, എന്തെല്ലാം അനാവശ്യങ്ങളാണ് അവര്‍ പറഞ്ഞത്.... പ്രമുഖയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

English summary
youth congress workers protested when cm pinarayi vijayan inside in the flight says indigo report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X