ലോറിയും ബൈക്കും കൂട്ടിയിടിച്ച് കർണാടക സ്വദേശി ദാരുണമായി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

പെരിയ :ചരക്ക് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് തൽക്ഷണം മരിച്ചു. കര്‍ണാടക സ്വദേശിയും ചാലിങ്കാലിൽ താമസക്കാരനുമായിരുന്ന മുത്തു(20)ആണ് മരിച്ചത്. സുഹൃത്ത് പരശു (23)നാണ് പരിക്കേറ്റത്.

ബൈക്കിന്റെ പിറകിൽ യാത്ര ചെയ്യുകയായിരുന്നു മുത്തു. ഇന്ന് രാവിലെ പെരിയയിലാണ് അപകടം നടന്നത്.കൽപ്പണിയിലെ ജോലിക്കാരാണ് ഇരുവരും.ഏതാനും ദിവസമായി പണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ പണി തുടങ്ങാനായി കെ.എൽ 60 ഡി 7335 ഹോണ്ട മോട്ടോർ സൈക്കിളിൽ പൊയിനാച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

സുന്ദരിപ്പട്ടം നേടിയവര്‍ ചില്ലറക്കാരല്ല!! ലോകസുന്ദരിപട്ടം ലഭിച്ച ഇന്ത്യൻ സുന്ദരികളെ കുറിച്ച്...

accident2


കാസര്‍ഗോഡ് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ 40 എ 149 ചരക്ക് ലോറിയുമായാണ് കൂട്ടിയിടിച്ചത്. ലോറിയുടെ ടയറുകൾക്കിടയിൽ പെട്ടുപോയ പോയ മുത്തുവിനെ ലോറി മീറ്ററുകളോളം വലിച്ച് കൊണ്ട് പോയി പരിക്കേറ്റ പരശുവിനെ നാട്ടുകാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
English summary
youth from karnataka died in lorryand bike accident at periya
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്