• search

സുന്ദരിപ്പട്ടം നേടിയവര്‍ ചില്ലറക്കാരല്ല!! ലോകസുന്ദരിപട്ടം ലഭിച്ച ഇന്ത്യൻ സുന്ദരികളെ കുറിച്ച്...

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: പതിനേഴ് വർഷത്തിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലോക സുന്ദരി പട്ടം വീണ്ടും ഇന്ത്യയിലെത്തുന്നത്. 1951 ലാണ് ലോക സുന്ദരി മത്സരം ആരംഭിക്കുന്നതെങ്കിലും നീണ്ട 16 വർഷം കാത്തിരിക്കേണ്ടി വന്നു കിരീടം ഇന്ത്യയിലെത്താൻ. 1966 ൽ റീത്തഫാരിയാണ് ആദ്യമായി ഇന്ത്യയിൽ ലോക സുന്ദരി കിരീടം കൊണ്ടു വന്നത്. അതിനു ശേഷം 28 വർഷങ്ങൾക്കു ശേഷമാണ് ഐശ്വര്യ റായ് വീണ്ടും കിരീടം ചൂടിയത്. പിന്നീട് ഡയാന ഹെയ്ഡൻ, യുക്ത മുഖി, പ്രിയങ്കാ ചോപ്ര, മാനുഷ്യ ചില്ലാർ എന്നിവരാണ് പിൻകാമികൾ. പ്രിയങ്ക ചോപ്ര കിരിടം നേടി 17 വർഷത്തിനു ശേഷമാണ് മനുഷ്യ ചില്ലാർ കിരീടം നേടുന്നത്.

  റോഹിങ്ക്യൻ പ്രശ്നം വഷളാക്കിയത് ബംഗ്ലാദേശ്, വിമർശനവുമായി മ്യാൻമാർ സർക്കാർ, കാരണം ഇത്...

  ലോക സുന്ദരി പട്ടം നേടിയ ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. ആളുകളെ മയക്കുന്ന സൗന്ദര്യ മാത്രമല്ല അറിവിലും വിദ്യാഭ്യാസത്തിലും ഇവർ ഇവർ അഞ്ചു പേരും കേമികൾ തന്നെയാണ്. ഇന്ത്യൻ ലോകസുന്ദരിമാരെ കുറിച്ചു അറിയേണ്ടത്.

  റീത്ത ഫാരിയ

  റീത്ത ഫാരിയ

  1966ൽ റീത്ത ഫാരിയാണ് ഇന്ത്യയിൽ ലോക സുന്ദരി പട്ടംആദ്യമായി കൊണ്ടു വരുന്നത്. അന്ന് അവർക്ക് 23 വയസായിരുന്നു പ്രായം. ലോകസുന്ദരി പട്ടം ലഭിക്കുമ്പോൾ റീത്ത മെഡിക്കൽ വിദ്യാർഥിയായിരുന്നു.

  ഐശ്വര്യറായ്

  ഐശ്വര്യറായ്

  റീത്താ ഫാരിയയ്ക്ക് ശേഷം നീണ്ട 28 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ലോക സുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. അതും ബോളിവുഡ് സുന്ദരിയായ ഐശ്വര്യ റായിലൂടെ. ലോക സുന്ദരി മത്സരത്തിൽ പങ്കെടുക്കുമ്പോൾഡ 21 വയസു മാത്രമായിരുന്നു ഐശ്വര്യയ്ക്ക്. എഞ്ചിനിയറിങ് വിദ്യാർഥിയായിരുന്ന ഐശ്വര്യ ലോകസുന്ദരി പട്ടം ലഭിച്ചതോടെ വിദ്യാഭ്യാസം ഉപേക്ഷിച്ചു. പിന്നീട് ഇന്ത്യൻ സിനിമയുടെ തിളങ്ങുന്ന താരമായി ഐശ്വര്യ മാറുകയായിരുന്നു.

  ഡയാന ഹെയ്ഡൻ

  ഡയാന ഹെയ്ഡൻ

  റീത്ത ഫാരിയയ്ക്കും ഐശ്വര്യ റായിക്കു ശേഷം ഡയാന ഹെയ്ഡനിലൂടെയാണ് ലോകസുന്ദരി കിരീടം ഇന്ത്യയിലെത്തുന്നത്. ഇതേ വർഷത്തിൽ തന്നെ ഫെമിന മിസ് ഇന്ത്യ പട്ടവും ഡയാനയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഇതിനു ചുവടുപിടിച്ച് ബോളിവുഡിലെത്തിയ ഡയനയ്ക്ക് വേണ്ടവിധം പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. സെക്കന്തരാബാദിലെ സെന്റ് ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം ലണ്ടൻ റോയൽ അക്കാദമിയിൽ ഉപരി പഠനത്തിനു പോയി.

   യുക്ത മുഖി

  യുക്ത മുഖി

  ഡയാനയ്ക്കും ശേഷം യുക്തി മുഖി വീണ്ടും ലോകസുന്ദരി പട്ടം നേടിതന്നു. 1999 ലാണ് യുക്തി ലോക സുന്ദരി കിരീടം ചൂടുന്നത്. അന്നവർക്ക് 22 വയസായിരുന്നു പ്രായം. തൊട്ടു പിന്നാലെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. വിജി വൈസ് കോളേജിൽ നിന്ന് സുവോളജിൽ ഡിഗ്രിയും കംപ്യൂട്ടർ സയൻസിൽ ഡിപ്പ്ലോമയും നേടിയിട്ടുണ്ട്.

  പ്രിയങ്ക ചോപ്ര

  പ്രിയങ്ക ചോപ്ര

  2000 ലാണ് പ്രിയങ്ക ചോപ്ര ലോക സുന്ദരി പട്ടം നേടുന്നത്. ഈ വർഷം ലോക ഫാഷൻ രംഗത്തെ സംബന്ധിച്ചടത്തോളം ഒരു സുപ്രധാന വർഷം തന്നെയായിരുന്നു. ആ വർഷം മിസ് ഇന്ത്യൻ മത്സരത്തിൽ പങ്കെടുത്ത മൂന്നു പേരും അന്തർ ദേശിയ സൗന്ദര്യ മത്സരത്തിൽ വിജയികളായിരുന്നു. ലാറ ദത്ത മിസ് യൂണിവേർസും, പ്രിയങ്ക ചേപ്ര മിസ് വേൾഡും, ദിയ മിർസ ഏഷ്യൻ- പസഫിക്കായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ച് ഒരു അഭിമാന നിമിഷം തന്നെയായിരുന്നു. മിസ് വേൾഡ് പട്ടം ലഭിച്ച പ്രിയങ്കയെ ബോളിവുഡ് ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം അവർക്ക് ഉറപ്പിക്കാൻ കഴി‍ഞ്ഞിട്ടുമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് പ്രിയങ്ക. മുംബൈ ഹിന്ദ് കോളേജിൽ പഠനം ആരംഭിച്ച പ്രിയങ്ക മിസ് വോൾഡ് പട്ടത്തിനു ശേഷം പഠനം ഉപേക്ഷിച്ചിരുന്നു

  മാനുഷി ചില്ലാർ

  മാനുഷി ചില്ലാർ

  ‌പ്രിയങ്ക ചോപ്ര ലോക സുന്ദരിപട്ടം നേടി 15 വർഷങ്ങൾക്കു ശേഷമാണ് മനുഷി ചില്ലാറിലൂടെ കിരീടം വീണ്ടും ഇന്ത്യയിലെത്തുന്നത്. ചൈനയിലെ സാനിയയിൽ നടന്ന മത്സരത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ്21 കാരിയായ മാനുഷി കിരീടം ചൂടിയത്. മെഡിക്കൽ വിദ്യാർഥിയാണ് മാനുഷി.

  English summary
  India’s stint with beauty was unimaginable until Reita Faria won millions of hearts after being crowned with Miss World Title. Reita Faria is the first Indian woman to win the Miss World Title which was later followed by 5 other beautiful Indian ladies.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more