വൃക്ക നൽകാൻ ആളുണ്ട്, ചികിത്സാചെലവിന് പണമില്ല, യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : ഇരു വൃക്കകളും തകരാറിലായ യുവാവ് ഭീമമായ ചികിത്സാ ചെലവിനായ് ഉദാരമതികളുടെ സഹായം തേടുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ അമ്മയുടെ വൃക്ക സ്വീകരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരവ് നടത്തിയ കൂത്താളി തണ്ടോറപ്പാറയിലെ മാണിക്കോത്ത് സജീഷ് (38) ആണ് വീണ്ടും വൃക്കകൾ തകരാറിലായി ചികിത്സ തേടുന്നത്.

പ്രായമായ നിത്യരോഗിയായ അമ്മ മാത്രമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് സജീഷ് . കൂലി പണിക്കാരനായ സജീഷിന്റെ വരുമാനം നിലച്ചതോടെ കുടുംബം ജീവിത പ്രാരാബ്ധത ത്തിലാണ്. അതിനിടയിലാണ് ഭീമമായ ചികിത്സ ചെലവ് കൂടി ആവശ്യമായി വന്നത്.

sajeeshperambra

ഇരു വൃക്കകളും തകരാറിലായതിനാൽ വൃക്ക മാറ്റിവെച്ചാൽ മാത്രമേ ജീവൻ നിലനിർത്താനാവൂ. വൃക്ക ദാനം ചെയ്യാൻ ഒരു വ്യക്തി തയ്യാറാണെങ്കിലും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി പതിനഞ്ച് ലക്ഷത്തോളം രൂപ ആവശ്യമാണ്.

ഇതിനായ് നാട്ടുകാർ ചേർന്ന് ടി.പി പ്രഭാകരൻ നായർ കൺവീനറും എം.മോഹനകൃഷ്ണൻ ചെയർമാനുമായി ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.

English summary
Youth got kidney donor for him, but he lacks money for treatment ; seeking for generous help

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്