സിപിഎം വിട്ട് മുസ്ലിംലീഗില്‍ ചേര്‍ന്ന യുവാവിന് വെട്ടേറ്റു, സംഭവം തിരൂര്‍ പറവണ്ണയില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ സിപിഎം വിട്ട് മുസ്ലീംലീഗില്‍ചേര്‍ന്ന യുവാവിന് വെട്ടേറ്റു. പറവണ്ണ വേളാപുരം സ്വദേശി പള്ളാത്ത് ആഷിഖി(19)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 9.30ഓടെ പറവണ്ണ മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ ഗ്രൗണ്ടില്‍ വെച്ചാണ് സംഭവം. ഈയിടെ സപിഎമ്മില്‍ നിന്നു ലീഗിലേക്ക് മാറിയതായിരുന്നു ആഷിഖ്. കയ്യിനും അരക്കു താഴെയും ഗുരുതര പരിക്കേറ്റ ആഷിഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

താമരശ്ശേരി ചുരം: ബദല്‍ റോഡൊക്ക വിട്ടു; വരാന്‍ പോകുന്നത് ടണല്‍ റോഡെന്ന് എംഎല്‍എ

കയ്യിനും കാലിനുമാണ് വെട്ടേറ്റത്. അഞ്ചംഗ സംഘമാണു മര്‍ദിച്ചതെന്നാണു സൂചന. ബൈക്കലെത്തിയ സംഘം യുവാവിനെ അക്രമിക്കുകയായിരുന്നു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ മൊഴിയെടുക്കാന്‍ പോലീസ് പുറപ്പെട്ടിട്ടുണ്ട്.രാഷ്ട്രീയ വൈരാഗ്യം തന്നെയാകാം അക്രമണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. വടിവാള്‍ ഉപയോഗിച്ചാണു അക്രമണം നടത്തിയതെന്നാണു സംശയിക്കുന്നത്. യുവാവിന്റെ മൊഴിയെടുത്ത ശേഷമെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പോലീസ് പറഞ്ഞു. 

cpmyouth

വെട്ടേറ്റ ആഷിഖ്

യുവാവിന്റെ മൊഴി കൂടി ലഭിച്ച ശേഷം ഉടന്‍ നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. തിരൂര്‍ സി.ഐയാണ് കേസന്വേഷിക്കുന്നത്. തിരൂര്‍ പറവണ്ണ മേഖലയില്‍ നേരത്തെ മുതലെ ലീഗ്-സി.പി.എം ഏറ്റുട്ടല്‍ നടക്കുന്ന സ്ഥലങ്ങളാണ്. മേഖലയില്‍ പലതവണ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിട്ടും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വിഷയത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ അപലപിച്ചു. ആഷിഖിനെ അക്രമിച്ച സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ഇവര്‍ ആരോപിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth injured for changing from cpm to muslim league in thirur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്