സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ; യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ദുരിത പാതയില്‍ ഒന്നും ശരിയായില്ല .നാദാപുരം- വടകര സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു.

എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ നാലംഗ സംഘത്തിന്റെ ആക്രമണം. രണ്ട് പേർ ആശുപത്രിയിൽ

എടച്ചേരിയില്‍ റോഡ് ഉപരോധം ജില്ലാപഞ്ചായത്ത് അംഗം അഹമദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. ലീഗ് നേതാക്കളായ പി കെ അഹമ്മദ്, ഹാരീസ് കൊത്തിക്കുടി, നവാസ് കെ കെ, ഇ റഹ്മാന്‍, സി കെ നാസര്‍, എന്‍ കെ മൂസ മാസ്റ്റര്‍, എന്‍ പി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

iuml

എംഎല്‍എയുടെ അനാസ്ഥ കൊണ്ടാണ് റോഡിന്റെ നവീകരണം വൈകുന്നതെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ റോഡ് വീതി കൂട്ടി നവീകരണം നടത്താന്‍ പണം അനുവദിച്ചെങ്കിലും റോഡ് നവീകരണം ഏങ്ങുമെത്തിയില്ല.

സ്ഥലം ഏറ്റെടുക്കല്‍ നടപടി അനിശ്ചിതമായി നീളുകയാണ്. സ്ഥലം ഏറ്റെടുക്കലനെതിരെ പ്രദേശികമായി പ്രതിഷേധവും ശക്തമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth league Protest; State highway in worst condition

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്