എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ നാലംഗ സംഘത്തിന്റെ ആക്രമണം. രണ്ട് പേർ ആശുപത്രിയിൽ

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറിയ നാലംഗസംഘം കാൽ മുറിച്ചു ചികിത്സയിൽ കഴിയുന്ന വൃദ്ധനെയും സഹായിയെയും ക്രൂരമായി മർദ്ദിച്ചതായി പരാതി. എസ്റ്റേറ്റ് മാനേജരാണു പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകിയിരിക്കു ന്നത്. മാനേജരുടെ ഡ്രൈവർ സി.എസ്.ഷൈജുവിന്റെ ക്വാർട്ടേഴ്സിലാണു ഗുണ്ടാവിളയാട്ടം നടന്നത്. മൂന്നു മാസം മുമ്പ് കാൽ മുറിച്ചു മാറ്റപ്പെട്ട ബന്ധു ഏലിയാസ് (68) താമസിക്കുന്നത്  ഷൈജുവിന്റെ കൂടെയാണ്. ഇയാളെ ശുശ്രൂഷിക്കാൻ ബൈജു എന്നയാളാണു ഒപ്പമുള്ളത്.

ഭീഷണിപ്പെടുത്തി നിശബ്ദനാക്കേണ്ട; കമല്‍ഹാസന് പിണറായിയുടെ പിന്തുണ

മർദ്ദനമേറ്റ രണ്ടു പേരെയും പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സക്കു വിധേയമാക്കിയിട്ടുണ്ട്. അക്രമണത്തിനു നേതൃത്വം നൽകിയ നാലംഗ സംഘം എസ്റ്റേറ്റിലെ തൊഴിലാളികളാണ്. ഇതിൽ രണ്ടു പേർക്കെതിരെ കൃത്യവിലോപത്തിന്റെ പേരിൽ കോർപ്പറേഷൻ അധികൃതർ നടപടി സ്വീകരിച്ചിരുന്നതുമാണ്. ഇതിനു കാരണക്കാരൻ മാനേജരുടെ ഡ്രൈവർ ഷൈജുവാണെന്നു ധരിച്ചാണു വീട്ടിൽക്കയറി അക്രമിച്ചതെന്നാണു സൂചന. സംഭവത്തിൽ ഷൈജൂ മാനേജർക്കു പരാതി നൽകിയിരുന്നു.

hospital

അക്രമികൾ ഒരു ഓട്ടോയിലാണെത്തിയത്. പ്രതികളുടേതെന്നു കരുതുന്ന സാധനങ്ങളും മാനേജർ പോലീസിനെ ഏല്പിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മുതുകാട്ടിലെ ഒരു പ്രധാന നേതാവിന്റെ അനുയായികളിൽ പെട്ട നാലംഗമാണ് അക്രമി സംഘമെന്നാണ് നാട്ടുകാർ പറയുന്നത്. അതേ സമയം എസ്റ്റേറ്റിലെ തൊഴിലാളികൾക്കിടയിലുളള ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്നു പേരാമ്പ്ര എസ്റ്റേറ്റു ലേബർ സെന്റർ (എച്ച്.എം.എസ്) യൂണിയൻ അ

English summary
Atttack in Estate quarters; two are hospitalized

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്