നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം യൂത്ത് ലീഗ് വിഡ്ഢിദിനമായി ആചരിക്കും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : രാജ്യത്തെ ജനങ്ങളെ ഒന്നടക്കം വിഢികളാക്കി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ പ്രധാമന്ത്രി നരേന്ദ്രമോദിയുടെ നടപടിയുടെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ എട്ട് യൂത്ത് ലീഗ് വിഡ്ഢിദിനമായി ആചരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

വൈവാഹിക പീഡനത്തിന്‍റെ നിര്‍വചനം തേടി ഹൈക്കോടതി: സര്‍ക്കാരിന്‍റെ പ്രതികരണവും നിര്‍ണായകം!!

ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ നരേന്ദ്ര മോദിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തും. വിവിധ പരിപാടികളില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കാളികളാകും.

thangal1

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി പടിഞ്ഞാറെകോട്ടയില്‍ സംഘടിപ്പിക്കുന്ന പരിപാടിയും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയും ഉദ്ഘാടനം ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth league will celebrate note-ban day's first anniversary as ''fool's day''

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്