ബൈക്ക് ബസിലിടിച്ച യുവാക്കളുടെ മൃതദേഹം ഞായറാഴ്ച സംസ്കരിക്കും

  • Posted By:
Subscribe to Oneindia Malayalam

വടകര: വില്യാപ്പള്ളി പൊന്മേരി ക്ഷേത്രത്തിന് സമീപം ബൈക്ക് ബസിലിടിച്ച് മരിച്ച യുവാക്കളുടെ മൃതദേഹം ഞായറായ്ച്ച സംസ്കരികും. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം . നാദാപുരം മുടവന്തേരി സ്വദേശികളായ മേക്കുന്നുമ്മൽ വാസുവിന്റെ മകൻ സൂരജും (21) സമീപ വാസിയായ പുതിയോട്ടിൽ ദാമുവിന്റ മകൻ അമൽ ജിത്ത് (23) എന്നിവരാണ് മരിച്ചത്.

ഇവിടെ രാഷ്ട്രീയം കളിക്കാൻ വന്നാൽ അടി വാങ്ങും! കടപ്പുറത്ത് എത്തിയ കോൺഗ്രസ് നേതാവിനെ ആട്ടിയോടിച്ചു..

തണ്ണീർ പന്തലി ൽ നിന്ന് വടകരക്കു പോവുകയായിരുന്ന പൂജ മോട്ടോർസ് ബസും വടകര നിന്നും തണ്ണീർ പനന്തതത് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും  നേരിട്ട് ഇടിക്കുകയാരുന്നു. അമിത വേഗതയിലെത്തിയ ബൈക്ക് യാത്രക്കാരായ യുവാക്കൾ ബസിനടിയിലേക്ക് തെറിച്ച് പോവുകയായിരുന്നു.

amaljitha

ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങി തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അപ്പു എന്ന സൂരജ് വടകര മിഡറ്റ് എഞ്ചിനീയറിംഗ് കോളജിൽ നിന്ന് കോഴ്സ് പൂർത്തിയാക്കി ജോലി അന്വേഷിച്ച വരികയായിരുന്നു. അമൽ ജിത്ത് ചെന്നൈയിൽ സെയിൽസ് മാനായി ജോലി ചെയ്ത് വരികയായിരുന്നു. സൂരജിന്റ അമ്മ സുധ. സഹോദരിമാർ. സൂര്യ, ശ്രുതി. അമൽ ജിത്തിന്റെ അമ്മ ഷീബ, ഏക സഹോദരി അമയ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth's funeral; Met accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്