വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കം,2 മാസം പ്രായമുള്ള കുഞ്ഞിനെ ചുട്ടുകൊല്ലാന്‍ ശ്രമം; ബന്ധു പിടിയില്‍

  • By: Afeef
Subscribe to Oneindia Malayalam

കാസര്‍കോട്: മഞ്ചേശ്വരത്ത് ഉറങ്ങികിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം. ഉദ്യോവര്‍ കെജെഎം റോഡില്‍ രാഗം കുന്നില്‍ അഷ്‌റഫ്-ജുനൈദ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള മകന്‍ അസാന്‍ അഹമ്മദിനെയാണ് ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

മാരകമായി പൊള്ളലേറ്റ കുട്ടിയെയും, പിതൃമാതാവിനെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ബന്ധുവായ ഷെഫീഖാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കെജെഎം റോഡില്‍ ഷെഫീഖിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ഉറങ്ങിക്കിടക്കുന്ന കുട്ടിയെ...

ഉറങ്ങിക്കിടക്കുന്ന കുട്ടിയെ...

കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന കുട്ടിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

പിതൃമാതാവിനും പരിക്ക്...

പിതൃമാതാവിനും പരിക്ക്...

കുട്ടിയുടെ കരച്ചില്‍ കേട്ടാണ് വീട്ടിലുള്ളവര്‍ സംഭവമറിയുന്നത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ കുട്ടിയുടെ പിതൃമാതാവ് സുബൈദ കത്തുന്ന കിടക്കിയില്‍ നിന്നും കുഞ്ഞിനെയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെയാണ് സുബൈദക്കും പൊള്ളലേറ്റത്.

ആശുപത്രിയില്‍...

ആശുപത്രിയില്‍...

മാരകമായി പൊള്ളലേറ്റ കുട്ടിയെയും പിതൃമാതാവിനെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയ്ക്ക് അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

പ്രതി വലയില്‍?

പ്രതി വലയില്‍?

കുട്ടിയുടെ പിതൃമാതാവിനും സംഭവത്തില്‍ മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ അരക്കെട്ടിന് വലതുഭാഗവും, വലതുകൈയുടെ പുറംഭാഗം മുഴുവനായും പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം പ്രതി പോലീസ് വലയിലായിട്ടുണ്ടെന്നാണ് സൂചന.

വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കം...

വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കം...

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് പോലീസ് അറിയിച്ചത്.

ലക്ഷ്യം കൊലപാതകം...

ലക്ഷ്യം കൊലപാതകം...

പെട്രോളുമായി രഹസ്യമായാണ് ബന്ധു ഷെഫീഖ് കുട്ടിയുടെ വീട്ടിലെത്തിയത്. പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തുക എന്നുതന്നെയായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്നും പോലീസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

നദീറിന്റെ മാവോയിസ്റ്റ് ബന്ധം; ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടി, സര്‍ക്കാര്‍ കനിയും?കൂടുതല്‍ വായിക്കൂ...

ദളിതര്‍ക്ക് രക്ഷയില്ല!! സവര്‍ണര്‍ ചെയ്ത ക്രൂരത ഞെട്ടിക്കും!! ഒരാള്‍ മരിച്ചു, 'കണ്ണ് തുറക്കാതെ' യോഗി...കൂടുതല്‍ വായിക്കൂ...

English summary
youth tried to kill baby in kasargod.
Please Wait while comments are loading...