Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിസ് ഓഫ് ലവ് 'ചുംബന കൂട്ടായ്മ തടയില്ലെന്ന് യുവമോര്‍ച്ച

കൊച്ചി: യുവമോര്‍ച്ചയുടെ സദാചാര പൊലീസിംഗിനെതിരെ കൊച്ചിയില്‍ സംഘടിപ്പിയ്ക്കുന്ന 'കിസ് ഓഫ് ലവ്' എന്ന് കൂട്ടായ്മ തടയില്ലെന്ന് യുമോര്‍ച്ച. ചുംബനത്തിന് എതിരെയല്ല അനാശാസ്യത്തിനെതിരെയാണ് തങ്ങളുടെ സമരമെന്ന് യുമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി സുധീര്‍ കുമാര്‍ പറഞ്ഞു. നവംബര്‍ രണ്ടിന് കൊച്ചി മറൈന്‍ ഡ്രൈവിലാണ് ചുംബന കൂട്ടായ്മ സംഘടിപ്പിയ്ക്കുന്നത്.

ചുംബനത്തെ തടയില്ലെങ്കിലും കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാണ ്‌യുമോര്‍ച്ചയുടെ ആവശ്യം. പ്രതിഷേധ കൂട്ടായ്മ തടയില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് പൊലീസ് അനുമതി നിഷേധിച്ചത്.

ഖഗേേ ധി തദനാ

അനാശാസ്യം നടക്കുന്നുവെന്നാരോപിച്ച് യുവമോര്‍ച്ച ഹോട്ടല്‍ അടിച്ച് തകര്‍ത്തതോടെയാണ് കിസ് ഓഫ് ലവ് എന്ന ചുംബന കൂട്ടായ്മ രൂപം കൊണ്ടത്. എന്നാല്‍ കാരണക്കാരായ അതേ യുവമോര്‍ച്ചക്കാര്‍ തന്നെ തങ്ങള്‍ ചുംബനക്കൂട്ടായ്മയെ തടയില്ലെന്ന് വ്യക്തമാക്കിയിരിയ്ക്കുകയാണ്. ഫേസ്ബുക്കില്‍ ഇതിനോടകം തന്നെ വന്‍ പിന്തുണ നേടിയ ചുംബന കൂട്ടായ്മയുടെ ഭാഗമാകാന്‍ നൂറുകണക്കിന് പേര്‍ കൊച്ചിയില്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+