Get Updates
Get notified of breaking news, exclusive insights, and must-see stories!

തപാല്‍ വോട്ട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയത് കരുനാഗപള്ളിയില്‍

കൊല്ലം: വിവിധ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കും സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള തപാല്‍ ബാലറ്റ് വോട്ടിടല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഏപ്രില്‍ ഒന്ന് വരെ 1401 പേരാണ് വോട്ടിട്ടത്. 1292 ജീവനക്കാരും 109 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടുന്നു. കരുനാഗപ്പള്ളി(193) മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ സമ്മതിദാനം രേഖപ്പെടുത്തിയത് കുറവ് കൊട്ടാരക്കരയിലും(65).

1

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരില്‍ കൂടുതല്‍ വോട്ടിട്ടതും കരുനാഗപ്പള്ളിയിലാണ്, 174 പേര്‍. സര്‍വീസ് വോട്ടര്‍മാര്‍ കൂടുതല്‍ എത്തിയത് കുന്നത്തൂരിലും(24) കുറവ് ഇരവിപുരത്തുമാണ്(രണ്ട്). നിയോജകമണ്ഡലം, സര്‍വീസ് വോട്ടര്‍മാര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍, ആകെ എന്ന ക്രമത്തില്‍ ചുവടെ.

കരുനാഗപ്പള്ളി-19, 174, 193; ചവറ-11, 139, 150; കുന്നത്തൂര്‍-24, 99, 123; കൊട്ടാരക്കര-15, 50, 65; പത്തനാപുരം-10, 102, 112; പുനലൂര്‍-3, 72, 75; ചടയമംഗലം-9, 170, 179; കുണ്ടറ-4, 90, 94; കൊല്ലം- 6, 140, 146; ഇരവിപുരം-2, 125, 127; ചാത്തന്നൂര്‍-6, 131, 137.

അതേസമയം ജില്ലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ കലാശക്കൊട്ട് നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നന്നവര്‍ക്കും മറ്റ് സമ്മതിദായകരുടെ വോട്ടിടല്‍ കഴിഞ്ഞശേഷം അതാത് കേന്ദ്രത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടിടാമെന്നും ജില്ലാ കലക്ടര്‍ അബ്ദുല്‍ നാസര്‍ അറിയിച്ചിട്ടുണ്ട്

തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം നേടിയിരിക്കണം എന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത പരസ്യങ്ങള്‍ എം.സി.എം.സി ചിലവ് നിരീക്ഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+