കൊല്ലത്ത് മരുന്നു സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം, ദുരൂഹത
കൊല്ലം; കൊല്ലത്ത് മരുന്നു സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഉളിയക്കോവിലില്‍ മരുന്നു സംഭരണ കേന്ദ്രത്തില്‍ നിന്നാണ് വന്‍ തീപിടിത്തമുണ്ടായത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കീഴിലുള്ള സ്ഥാപനത്തിന് കീഴിലുള്ള സ്ഥാപനത്തിലാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി എട്ടേ മുക്കാലോടെയാണ് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. വൈകീട്ട് അഞ്ച് മണിക്ക് സ്ഥാപനം അടച്ചതിനാല്‍ ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല.
അതേസമയം, തിപിടിത്തമുണ്ടായതില്‍ ദുരൂഹതയുണ്ട്. പത്തിലധികം അഗ്നിശമന യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയത്. സമീപത്തെ വീടുകളിലേക്ക് തീപടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. തീപിടത്തത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ചേദിച്ച നിലയിലാണ്.

സ്ഥലത്തേക്ക് വാഹനങ്ങള്‍ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ട് വലിയ വെല്ലുവിളിയാണ്. വലിയ തോതിലുള്ള പൊട്ടിത്തെറിയുണ്ടാകുന്നത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കൊവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസല്‍ ഇവിടെ സൂക്ഷിച്ചെന്നാണ് വിവരം. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മരുന്ന് സംഭരണ കേന്ദ്രമാണ് ഇപ്പോള്‍ കത്തി നശിച്ചത്.
കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സര്‍ക്കാര്‍ ആശുപത്രികളിലേക്കും മരുന്ന് എത്തിക്കുന്നത് ഈ സംഭരണ കേന്ദ്രത്തില്‍ നിന്നാണ്. ബ്ലീച്ചിംഗ് പൗഡര്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിച്ചത്. ജനറേറ്ററുകളും ശീതീകരണ സംവിധാനം അടക്കമുള്ളവ കത്തി നശിച്ചിട്ടുണ്ട്. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications