• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉത്ര വധക്കേസ്; സൂരജിനെ കുരുക്കാൻ 12 തെളിവുകൾ തേടി പോലീസ്, വീണ്ടും പരിശോധന

 • By Desk

കൊല്ലം; അഞ്ചൽ ഉത്ര വധക്കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് ഒരുങ്ങുന്നത്. കേസിൽ സൂരജിനെതിരെ 12 നിർണായക തൊഴിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നിക്കം. ഇതിനായി ഉത്രയുടേയും സൂരജിന്റേയും വീടുകളിൽ ശാസ്ത്രീയ പരിശോധനകൾ നടത്തും.

സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്ന് ഡിഎൻഎ പരിശോധനയിൽ കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. വീടിന്റെ സമീപത്ത് നിന്നും ലഭിച്ച ടിന്നിലെ പാമ്പിന്റെ ശൽക്കങ്ങളും ഉത്രയുടെ ദേഹത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളും കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങളുമായിരുന്നു പരിശോധിച്ചത്. സൂരജിന് എതിരായ ശക്തമായ തെളിവാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടൽ. ഇത് കൂടാതെ മറ്റ് 12 ഓളം വിവരങ്ങൾ കൂടി കണ്ടെത്താനാണ് പോലീസ് ശ്രമം.

സൂരജിന്റേയും കുടുംബക്കാരുടേയും ബന്ധുക്കളുടേയും സാക്ഷികളുടേയും മൊബൈൽ ഫോണുകൾ പോലീസ് സാങ്കേതിക പരിശോധനയ്ക്ക് അയക്കും. ഇതിനായി കോടതിയിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. അതിനിടെ ഉത്രകേസ് അന്വേഷണത്തിൽ വീഴ്ച വരുത്തുകയും ഇടമുളയ്ക്കലിൽ ദമ്പതിമാരുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുകയും ചെയ്ത ദമ്പതിമാരുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ചൽ സിഐയെ സ്ഥലം മാറ്റി. സിഐ എൽ സുധീറിനെതിരെയാണ് നടപടി.

cmsvideo
  Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam

  സിഐയുടേത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം റൂറൽ എസ്പി ഹരിശങ്കർ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിൽ സുധീറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. രണ്ടാം തവണ പാമ്പ് കടിയേറ്റാണ് ഉത്ര മരിച്ചതെന്ന് വീട്ടുകാർ പോലീസിനോട് പരാതിപ്പെട്ടെങ്കിലും സംഭവത്തിൽ അന്വേഷണം നടത്താൻ സിഐ തയ്യാറായിട്ടില്ല. ഉത്രയുടെ കുടുംബം രണ്ട് തവണ പരാതി നൽകിയെങ്കിലും സിഐ ഇത് അവഗണിച്ചു. പിന്നീട് വീട്ടുകാർ കൊല്ലം റൂറൽ എസ്പിക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.

  ചൈന ലഡാക്കിൽ വന്നു, സ്ഥലം കൈവശപ്പെടുത്തി, മോദി പക്ഷേ സീനിലേ ഇല്ല; കടന്നാക്രമിച്ച് രാഹുൽ

  രാഹുൽ ഗാന്ധിക്ക് മറുപടി; ചൈന ഇന്ത്യൻ അതിർത്തി കൈവശപ്പെടുത്തിയിട്ടുണ്ട്, പക്ഷേ കോൺഗ്രസ് കാലത്താണ്

  അസമിൽ എണ്ണ പാടത്ത് തീപിടിത്തം; 2 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു,നിരവധി വീടുകൾ കത്തി,സ്ഥിതി രൂക്ഷം

  English summary
  anchal uthra case; police finding solid evidence against Suraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X