ഉത്ര വധം: സൂരജ് ചികിത്സ വൈകിപ്പിച്ചത് ഒന്നര മണിക്കൂര്‍, ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ സംഭവിച്ചത്!!
കൊട്ടാരക്കര: അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജ് ചികിത്സ വൈകിപ്പിച്ചെന്ന് ഉറപ്പിച്ച് സൂരജ്. പാമ്പ് കടിയേറ്റെന്ന് പറഞ്ഞിട്ടും സൂരജ് ഒന്നും കാര്യമാക്കാന്‍ പോലും തയ്യാറായില്ലെന്ന് ഡോക്ടര്‍ പറയുന്നു. അന്വേഷണ സംഘത്തിന് കേസില്‍ വേണ്ടിയിരുന്ന തെളിവാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഏത് തരം പാമ്പാണ് ഉത്രയെ കടിച്ചതെന്ന് പറയാനും സൂരജ് തയ്യാറായില്ലെന്നും മൊഴിയിലുണ്ട്. ആദ്യ ശ്രമത്തില്‍ തന്നെ ഉത്രയുടെ മരണമുറപ്പിക്കാന്‍ പരമാവധി സൂരജ് ശ്രമിച്ചെന്നാണ് ഇതിലൂടെ തെളിയുന്നത്.

അടിമുടി വില്ലന്‍
സൂരജ് സംഭവത്തിലെ പ്രധാന വില്ലന്‍ തന്നെയാണെന്ന് വ്യക്തമാകുകയാണ്. ഉത്രയെ കടിച്ച പാമ്പിന്റെ ഇനം വെളിപ്പെടുത്താതെ ചികിത്സ വൈകിപ്പിക്കാന്‍ സൂരജ് ശ്രമിച്ചിരുന്നുവെന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിലെ മൊഴില്‍ പറയുന്നു. പാമ്പിന്റെ ഇനം വ്യക്തമാകാത്തതിനാല്‍ തിരുവല്ലയിലെ ആശുപത്രിയിലേക്ക് പെട്ടെന്ന് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉദാസീനമായിട്ടാണ് സൂരജ് ഇതിനെ സമീപിച്ചത്.

ഒന്നരമണിക്കൂര്‍ വൈകിച്ചു
ഒന്നര മണിക്കൂറിന് ശേഷമാണ് ആംബുലസ് വരുത്തി തിരുവല്ലയിലേക്ക് ഉത്രയെ കൊണ്ടുപോയത്. ചാവര്‍കോട് സുരേഷില്‍ നിന്ന് പതിനായിരം രൂപയ്ക്ക് വാങ്ങിയ അണലിയെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കാനായി ആശുപത്രിയിലെത്കിക്കുന്നത് മന:പ്പൂര്‍വം വൈകിപ്പിച്ചെന്നുമാണ് പോലീസ് കണ്ടെത്തല്‍. ഇന്നലെ ക്രൈംബ്രാഞ്ച് സംഘം തിരുവല്ലയിലെത്തി കൂടുതല്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്തിയിരുന്നു.

ആദ്യ ശ്രമം
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ മാര്‍ച്ച് രണ്ടിന് മുമ്പ് ശ്രമിച്ചിരുന്നതായി സൂരജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഫെബ്രുവരി 29നായിരുന്നു ആദ്യ ശ്രമം. തുടര്‍ന്നാണ് സുരേഷിനെ ബന്ധപ്പെടുന്നത്. ചാത്തന്നൂരില്‍ വെച്ച് ഇവര്‍ കണ്ട് സംസാരിച്ചപ്പോള്‍ എലിയെ പിടിക്കാനായി തനിക്കൊരു പാമ്പിനെ വേണമെന്നാണ് സൂരജ് പറഞ്ഞിരുന്നത്. ഇതിന് പണം തരാമെന്നും പറഞ്ഞു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഏനാത്ത് എത്തി സുരേഷ് പാമ്പിനെ സൂരജിന് കൈമാറി. ഇതിന് ശേഷമാണ് കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്.

ആദ്യ ശ്രമം പാളി
ചാക്കില്‍ കൊണ്ടുവന്ന അണലിയെ സൂരജ് വീടിന്റെ മുകള്‍ നിലയില്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍ പാമ്പ് ചാക്കിന് പുറത്തിറങ്ങി സ്റ്റെയര്‍കേസിലേക്ക് ഇഴഞ്ഞുപോയി. ഉത്ര ഈ സമയം മുകള്‍ നിലയിലേക്ക് പോയിരുന്നു. പടിയില്‍ പാമ്പിനെ കണ്ട ഉത്ര നിലവിളിച്ചിരുന്നു. ഇങ്ങനെയാണ് ആദ്യ ശ്രമം പാളിച്ചത്. പാമ്പ് കടിച്ച് ചികിത്സയ്ക്കായി ഉത്രയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോല്‍ ഡോക്ടര്‍ തന്നെ ഇതില്‍ സംശയം പറഞ്ഞിരുന്നു.

വാവയുടെ നിഗമനം
അണലി സാധാരണ കടിക്കുന്നത് കാലിലാണെന്ന പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷ് അടക്കമുള്ളവര്‍ നല്‍കിയ നിര്‍ദേശങ്ങളും ഡോക്ടറുടെ മൊഴിയും കേസില്‍ മുഖ്യ തെളിവാണ്. വീടിന് പുറത്ത് വെച്ച് കടിക്കുമ്പോള്‍ സാധാരണയായി അണലി കാലിന് മുകളിലേക്ക് കയറി കടിക്കില്ല. ഇതാണ് സംശയം ബലപ്പെടുത്തിയത്. ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിന് മുകളിലും മുട്ടിനും താഴെയുമാണ് ആഴത്തില്‍ കടിയേറ്റിരിക്കുന്നത്. ഇതാണ് ഡോക്ടര്‍ക്ക് അസ്വാഭാവികത തോന്നാന്‍ കാരണം. അണലിയെ കൊണ്ട് കടിപ്പിക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

കൂടുതല്‍ പേരുണ്ടോ?
ഉത്രയുടെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഉത്ര മരിച്ച സമയത്തും അതിനടുത്ത ദിവസങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിന് സമീപവും സൂരജിന്റെ വീട്ടിലും എത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ടവര്‍ പരിശോധന ആരംഭിച്ചിരിക്കുകയാമ്. പാമ്പിന്റെ അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങളും പരിശോധിക്കുന്നുണ്ട്. നൈറ്റിയും പാവാടയും കിടക്കവിരിയുമാണ് പരിശോധിക്കുക.

സൂരജിനെ കുടുക്കും
സൂരജിനെ പൂട്ടാനുള്ള എല്ലാ തെളിവുകളും ഒരുങ്ങി കഴിഞ്ഞു. അയല്‍വാസി വേണുവിന്റെ നിഗമനങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു. ഉത്ര മരിച്ച ദിവസം സൂരജിന്റെ ബന്ധുക്കള്‍ നടത്തിയ കലഹങ്ങളാണ് ഈ കേസില്‍ നിര്‍ണായകമായി മാറിയത്. അതേസമയം സൂരജിനും പാമ്പ് പിടുത്തക്കാരന്‍ സുരേഷിനും പ്രത്യേകം കുറ്റപത്രം തയ്യാറാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേസിലെ ഡോക്ടര്‍മാരുടെ അടക്കമുള്ള മൊഴികള്‍ സൂരജിനെ പൂട്ടാനുള്ളതാണ്.












Click it and Unblock the Notifications