ബിന്ദു കൃഷ്ണയുടെ പൊട്ടിക്കരച്ചില്‍ സീറ്റ് കിട്ടാനുള്ള നാടകമായിരുന്നോ? പ്രതികരണം ഇങ്ങനെ
കൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് കിട്ടാത്തതില്‍ കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസില്‍ നടന്നത്. അവര്‍ പ്രവര്‍ത്തകരുടെ മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഇത് നാടകമായിരുന്നുവെന്ന് പിന്നീട് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ബിന്ദു കൃഷ്ണ തന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കുകയാണ്. പ്രവര്‍ത്തകരുടെ സ്‌നേഹം കണ്ടാണ് താന്‍ കരഞ്ഞതെന്ന് ബിന്ദു കൃഷ്ണ പറയുന്നു. തന്റെ കരച്ചില്‍ നാടകമാണെന്ന് മനുഷ്യത്വമുള്ളവര്‍ ആരും പറയില്ലെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ കൊല്ലം സീറ്റ് ബിന്ദു കൃഷ്ണയ്ക്ക് ലഭിക്കില്ലെന്നായിരുന്നു അഭ്യൂഹങ്ങള്‍.

കൊല്ലത്ത് സീറ്റില്ലെന്ന കേട്ടതോടെ പ്രവര്‍ത്തകര്‍ ആരെ രോഷത്തിലായിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ക്ക് സീറ്റ് നല്‍കുമെന്ന് അറിയിച്ചിരുന്നു. തന്നെ നേതാക്കള്‍ വിളിച്ച് പ്രചാരണം തുടങ്ങാനായി ആവശ്യപ്പെട്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. അതേസമയം നേരത്തെ കൊല്ലത്ത് മത്സരിക്കാനിരുന്ന പിസി വിഷ്ണുനാഥുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ല. കുണ്ടറയില്‍ വിഷ്ണുനാഥ് ഉറപ്പായും ജയിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. അതേസമയം ബിന്ദു കൃഷ്ണ നാളെ മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സൂചന. കഴിഞ്ഞ നാലര വര്‍ഷം കൊല്ലത്ത് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് അവര്‍ ഈ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് ബിന്ദു കൃഷ്ണ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ വന്നിരുന്നു. ഇവര്‍ക്ക് മുന്നിലാണ് ബിന്ദു പൊട്ടിക്കരഞ്ഞത്. കൊല്ലം ഡിസിസി ഓഫീസിലാണ് നാടകീയ നിമിഷങ്ങള്‍ അരങ്ങേറിയത്. ഇത് സീറ്റ് കിട്ടാനുള്ള നാടകമാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കൊല്ലത്ത് ബിന്ദുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരും യോഗത്തില്‍ പറഞ്ഞിരുന്നു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാര്‍ അടക്കം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതോടെ പ്രശ്‌നം വഷളാക്കാന്‍ നേതൃത്വം ഇടപെട്ടെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
അതേസമയം കൊല്ലം സീറ്റിലേക്ക് പിസി വിഷ്ണുനാഥിനെയായിരുന്നു എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത്. ഇതിനെ ഐ ഗ്രൂപ്പ് എതിര്‍ത്തിരുന്നു. എന്നാല്‍ തന്റെ വിശ്വസ്തനായ വിഷ്ണുനാഥിന് സീറ്റുറപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി കടുത്ത സമ്മര്‍ദ തന്ത്രങ്ങളാണ് പ്രയോഗിച്ചത്. സമ്മര്‍ദം കടുത്തതോടെ കുണ്ടറ സീറ്റില്‍ ബിന്ദു കൃഷ്ണയോട് മത്സരിക്കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പറ്റില്ലെന്നായിരുന്നു മറുപടി. കൊല്ലമില്ലെങ്കില്‍ മത്സരിക്കാനാവില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഇതോടെ ഉമ്മന്‍ ചാണ്ടി വിഷ്ണുനാഥിനെ പുതുപ്പള്ളിയിലേക്ക് വിളിപ്പിച്ചിരുന്നു. വിഷ്ണുനാഥിന് കുണ്ടറ സീറ്റാണ് നല്‍കാന്‍ തീരുമാനിച്ചത്.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications