കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന, കൊല്ലത്ത് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച്ച വരുത്തിയതിന് പിഴ
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 57 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. തഹസീല്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, പോലീസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കൊട്ടാരക്കരയിലെ വാളകം, അമ്പലക്കര, നെല്ലിക്കുന്നം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 38 പേര്‍ക്ക് പിഴ ചുമത്തി. 103 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയകുമാര്‍ പരിശോധനയില്‍ പങ്കെടുത്തു.

കരുനാഗപ്പള്ളി, ആലപ്പാട്, ക്ലാപ്പന, കെ.എസ്.പുരം, പന്മന ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 18 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുകയും 57 പേര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. കുന്നത്തൂരില്‍ തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ഥാപനത്തിന് പിഴചുമത്തി. 57 പേര്‍ക്ക് താക്കീത് നല്‍കി. പുനലൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, അറയ്ക്കല്‍, ആയൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ കുമാരി ഗീതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍, നീണ്ടകര താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ കാനഡയില്‍ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന അഞ്ച് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് ലഭ്യമാക്കിയത്.പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള നാല് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ പി.എസ്.സുപാല്‍ എം.എല്‍.എ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷയ്ക്ക് കൈമാറി.
Recommended Video
നഗരസഭ പരിധിയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും എല്ലാത്തരം മരുന്നുകളും പത്ത് ശതമാനം വിലക്കുറവില്‍ ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നതായും മൊബൈല്‍ മെഡിക്കല്‍ സംഘം രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നും ലഭ്യമാക്കുന്നതായും ചെയര്‍പേഴ്സണ്‍ പറഞ്ഞു. ചവറ ബ്ലോക്ക് പരിധിയിലെ നീണ്ടകര താലൂക്കാശുപത്രിയിലേക്കുള്ള ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സുജിത് വിജയന്‍പിള്ള എം. എല്‍. എ. ആശുപത്രിക്ക് കൈമാറി.












Click it and Unblock the Notifications