'മുഖ്യമന്ത്രിക്ക് എന്തിന് അധിക സുരക്ഷ'? സര്‍ക്കാരിനെ വിടാതെ സിപിഐ, വീണ്ടും വിമര്‍ശനം
കൊല്ലം: സിപിഐ കൊല്ലം ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. ഇടത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല അധിക പോലീസ് സുരക്ഷ. അധിക സുരക്ഷ ജനങ്ങളിൽ നിന്നകറ്റും. കൊട്ടാരക്കര മണ്ഡലം കമ്മറ്റിയുടേതാണ് വിമർശനം.
മന്ത്രി പി പ്രസാദിനെതിരെയും വിമര്‍ശനമുയര്‍ന്നു. കൃഷി മന്ത്രി പരാജയമാണെന്ന് ചർച്ചയിൽ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.സിപിഎം പിൻവാതിൽ നിയമനം നടത്തുന്നു എന്നും ആരോപണമുയര്‍ന്നു. ഒരുപാട് ചെറുപ്പക്കാർ പുറത്ത് നില്‍ക്കുമ്പോഴാണ് പിൻവാതിൽ നിയമനം. സിപിഐ ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

photo courtesy- facebook/cpikollamdc
എം ശിവശങ്കറിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും നിയമനത്തിലും വിമർശനം ഉയർന്നു.വിവാദങ്ങളിൽപ്പെട്ടവരെ സിപിഐ മന്ത്രിമാർ അറിയാതെ വകുപ്പുകളിൽ നിയമിക്കുന്നു.കൊല്ലത്ത് സംഘടനാ സംവിധാനവും ജന സ്വാധീനവും നഷ്ടപ്പെട്ട പാർട്ടിയാണ് ആർഎസ്പിയെന്നാണ് വിമർശനം. എൽഡിഎഫിലേക്ക് തിരിച്ചെത്തണമെന്ന് ആർഎസ്പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു.

photo courtesy- facebook/cpikollamdc
ആർഎസ്പി യുഡിഎഫിൽ തുടരുന്നതിന് കാരണം എൻ കെ പ്രേമചന്ദ്രന്റെ പിടിവാശിയാണെന്നും. സിപിഎമ്മിനും സിപിഐക്കും അല്ലാതെ എൽഡിഎഫിലെ ഒരു ഘടക കക്ഷിക്കും കൊല്ലം ജില്ലയിൽ സ്വാധീനമില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിൽ കേരള കോൺഗ്രസ് ബി ക്ക് ഉള്ളത് ചെറിയ വേരോട്ടം മാത്രമാണ്. സിപിഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നുവെന്നും ക്യാമ്പസുകളിൽ എഐഎസ്എഫ് പ്രവർത്തിക്കുന്നത് എസ് എഫ് ഐക്കാരുടെ മർദ്ദനം സഹിച്ചാണെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

സിപിഐ തിരുവനന്തപുരം, പത്തനംതിട്ട , കാസര്‍കോട് ജില്ല സമ്മേളനങ്ങളിലും സര്‍ക്കാരിനും സിപിഎമ്മിനും എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
തുടര്‍ഭരണം നേടിവന്ന സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവർത്തനം നിരാശപ്പെടുത്തുന്നുവെന്നായിരുന്നു സര്‍ക്കാരിനെതിരെ കാസര്‍കോട് ജില്ല സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. സാധാരണക്കാരോടൊപ്പം നിലകൊളേണ്ട എൽഡിഎഫ് സർക്കാർ മധ്യവർഗ താൽപ്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കിയെന്നും ജില്ല സമ്മേളനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് ധാർഷ്ട്യത്തിലൂടെയാണെന്നായിരുന്നു പത്തനംതിട്ട ജില്ല സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം. അതിന്‍റെ തിരിച്ചടിയും സര്‍ക്കാര്‍ നേരിട്ടു. കെ റെയിൽ വിഷയം ശബരിമല പോലെ സങ്കീർണമാക്കിയെന്നും സമ്മേളനം വിമര്‍ശിച്ചു.ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

മന്ത്രി വീണ ജോർജിന് ഫോൺ അലർജിയാണെന്നും ഔദ്യോഗിക നമ്പരിൽ വിളിച്ചാലും എടുക്കില്ലെന്നും പത്തനംതിട്ടയില്‍ വിമർശനം ഉയർന്നിരുന്നു.ആരോഗ്യ മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല.ശൈലജ ടീച്ചറിന്റെ കാലത്തെ നല്ല പേര് പോയെന്നും നേതാക്കൾ ആരോപിച്ചു. മറ്റൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്കെന്നായിരുന്നു തിരുവനന്തപുരത്ത് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം.

പി.കെ.വാസുദേവൻ നായരെയും ഇ.കെ.നായനാരെയും പോലുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.എൽഡിഎഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന ബ്രാൻഡിങ് ചെയ്യുകയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇങ്ങനെയൊരു ബ്രാന്‍ഡിങ്ങിന് സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം.
സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, നിറ പുഞ്ചിരിയും... ക്യൂട്ട് ചിത്രങ്ങളുമായി പൂര്‍ണിമ...












Click it and Unblock the Notifications