തമ്മിലടിച്ച ഗ്രൂപ്പുകള്‍ക്ക് തിരിച്ചടി; കൊല്ലത്ത് സിആര്‍ മഹേഷ് അധ്യക്ഷനായേക്കും, എഐസിസി അനുകൂലം
കൊല്ലം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് മറ്റെങ്ങും ഇല്ലാത്ത തര്‍ക്കങ്ങളാണ് കൊല്ലത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് ഉള്ളിലെ തര്‍ക്കം പോസ്റ്റര്‍ പ്രചരണത്തിലൂടെ പരസ്യമായി പുറത്തേക്ക് എത്തുകയും ചെയ്തു. ഗ്രൂപ്പുകളും നേതൃത്വവും മുന്നോട്ട് വെയ്ക്കുന്ന പേരുകള്‍ക്ക് പുറമെ, സ്ഥാനം ആഗ്രഹിക്കുന്ന ഒരു പറ്റം നേതാക്കള്‍ പരസ്യ പ്രസ്താവനകളുമായി രംഗത്ത് എത്തിയതാണ് കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി എംഎ നസീറിന്റെ പേരാണ് ഐ ഗ്രൂപ്പില്‍ നിന്നും ഉയര്‍ന്നത്. എ ഗ്രൂപ്പില്‍ നിന്നാവട്ടെ ഇത്തവണ നാല് പേരുകളാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തിനായി മുന്നോട്ട് വെച്ചിട്ടുള്ളത്.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ ഷാനവാസ് ഖാന്, പി രാജേന്ദ്ര പ്രസാദ്, തൊടിയൂര്‍ രാമചന്ദ്രന്, മുന്‍ ഡിസിസി പ്രസിഡന്റ് ജി പ്രതാപവര്‍മ്മ തമ്പാന് എന്നിവരാണ് എ ഗ്രൂപ്പില്‍ നിന്നും ഉള്ളവര്‍. കെപിസിസി സെക്രട്ടറി സൂരജ് രവിയുടെ പേര് നിര്‍ദേശിച്ചത് ആവട്ടെ കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനും. ഇവര്‍ക്കൊക്കെ പുറമെ ഗ്രൂപ്പുകള്‍ക്ക് അതീതമായി ചില പേരുകളും ഉയര്‍ന്ന് വുന്നു.

പി രാജേന്ദ്ര പ്രസാദിന് പിന്നില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കൊല്ലം നഗരത്തിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് ഡിസിസി ഓഫീസിനും പരിസരത്തും പ്രത്യക്ഷപ്പെട്ട് പോസ്റ്ററിലെ വിമര്‍ശനം.

'കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചു കൊഴുത്ത കൊടിക്കുന്നില്‍ ഡിസിസി പ്രസിഡന്റിന്റെ തീരുമാനിക്കാന്‍ എന്ത് കാര്യം. പോടാ, പോത്തന്‍കോട് കാരാ, സിറ്റി മണിയന്റെ കുണ്ടന്നൂര്‍ പണി കൊല്ലത്ത് വേണ്ട' എന്നാണ് മറ്റൊരു പോസ്റ്ററിലെ വാചകം. രാജേന്ദ്ര പ്രസാദ് പടുകിഴവനാണെന്ന അധിക്ഷേപവും ചില പോസ്റ്ററിലുണ്ട്. എന്നാല്‍ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നും ഓല പാമ്പിനെ കണ്ട് പേടിക്കില്ലെന്നുമായിരുന്നു പോസ്റ്ററര്‍ പ്രചരണത്തോടുള്ള കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ നിയമനങ്ങളില്‍ ഒന്നാണ് കൊല്ലം ഡിസിസി പ്രസിഡന്റിന്റേത്. പാര്‍ട്ടി സംഘടനാ സംവിധാനം തന്നെ ഏറെ ദുര്‍ബലമായ ജില്ലയില്‍ പ്രവര്‍ത്തന മികവും ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കും കഴിയുന്ന വിധമുള്ള നേതൃത്വം ഡിസിസിയുടെ അമരത്ത് വേണമെന്നതാണ് ഹൈക്കമാന്‍ഡിന്റേയും കെപിസിസി നേതൃത്വത്തിന്റെയും നിലപാട്. എന്നാല്‍ ഗ്രൂപ്പുകള്‍ അവകാശവാദങ്ങളുമായി രംഗത്ത് ഇറങ്ങിയത് ഇതിന് വിലങ്ങ് തടിയാവുകയായിരുന്നു.

പരമ്പരാഗതമായി തന്നെ അതിശക്തമായ ഗ്രൂപ്പ് പോര് നിലനില്‍ക്കുന്ന ജില്ലകള്‍ ഒന്നാണ് കൊല്ലം. ഏത് പക്ഷത്ത് നിന്നും ആരെ തീരുമാനിച്ചാലും വിമര്‍ശനങ്ങളും എതിര് സ്വരങ്ങളും ഉണ്ടാവുമെന്നതില്‍ തര്‍ക്കം ഇല്ല. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3 മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞതാണ് രണ്ട് പതിറ്റാണ്ട് കാലയളവിലെ കൊല്ലം ജില്ലയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേട്ടം.

2006, 2011, 2016 എന്നീ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ നിയമസബാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷും കുണ്ടറയില്‍ പിസി വിഷ്ണുനാഥും വിജയിച്ചതാണ് ആശ്വാസം. സിപിഎമ്മിനും സിപിഐക്കും വലിയ അടിത്തറയുള്ള ജില്ലയില്‍ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ മാത്രമേ രാഷ്ട്രീയ വിജയങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്ന നിര്‍ദേശം പല തവണ സംസ്ഥാന നേതൃത്വം കൊല്ലത്തെ നേതാക്കള്‍ക്ക് നല്‍കിയെങ്കിലും പലപ്പോഴും ഗ്രൂപ്പ് താല്പര്യങ്ങള്ക്ക് മുന്നില്‍ ഇതെല്ലാം അപ്രസക്തമായി.

ഗ്രൂപ്പ് പോര് ശക്തമായതോടെ ശ്രദ്ധേയമായ ചില തീരുമാനങ്ങള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഇത്തവണ ഉണ്ടായേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഗ്രൂപ്പുകള്‍ക്ക് അതീതമായ പൊതു സ്വീകാര്യതയുള്ള നേതാവിനെ നിയമിക്കാനാണ് നീക്കം. അത്തരത്തില്‍ ഉയര്‍ന്ന് വരുന്ന ഒരു പേരാണ് സിആര്‍ മഹേഷിന്റെ. ഐ ഗ്രൂപ്പിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ പിന്തുണയുണ്ട്.

കരുനാഗപ്പള്ളിയില്‍ സിപിഐയെ അട്ടിമറിച്ച് ചരിത്ര വിജയം നേടിയ മഹേഷ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രിയങ്കരനാണ്. എന്നാല്‍ അദ്ദേഹം ഇതുവുരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സമ്മതം മൂളുകയാണെങ്കില്‍ സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും മുന്നില്‍ ഗ്രൂപ്പുകള്‍ എത്ര എതിര് സ്വരങ്ങള്‍ ഉയര്‍ത്തുകയാണെങ്കിലും സിആര്‍ മഹേഷ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കം വരും. നേരത്തെ പത്തനാപുറത്ത് കെബി ഗണേഷ് കുമാറിനോട് തോറ്റ ജ്യോതികുമാര്‍ ചാമക്കാലയുടെ പേര് ഉയര്‍ന്ന് വന്നിരുന്നെങ്കിലും ഗ്രൂപ്പ് പ്രതിനിധിയായി കെപിസിസിയില്‍ തുടര്ന്നാന് മതിയെന്ന നിര്‍ദേശം ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചെന്നാണ് സൂചന.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനം കൊല്ലത്ത് യുഡിഎഫിലെ ഘടകക്ഷികള്‍ക്കും പ്രധാനമാണ്. ആര്‍എസ്പിയുടെ ശക്തി കേന്ദ്രമായി ജില്ലയില്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി അവര്‍ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞടെുപ്പിലും തിരിച്ചടിയാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും സഹകരണമില്ലായ്മയുമായി പലയിടത്തും തോലിവിക്ക് കാരണമെന്നാണ് ആര്‍എസ്പിയുടെ പരാതി.

മുന്നണിയിലെ കെട്ടുറപ്പില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ചവറയില്‍ ഷിബു ബേബി ജോണിന്റെ തോല്‍വിക്ക് പിന്നാലെയുണ്ടായ സംഭവ വികാസങ്ങള്‍. ഇവിടെ ആര്‍എസ്പിയും കോണ്‍ഗ്രസും വേവ്വെറെ പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നണിയെ ഒറ്റക്കെട്ടായി നയിക്കാന്‍ കൂടി ശേഷിയുള്ള ഒരു ഡിസിസി പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമാവുന്നത്. സിആര്‍ മഹേഷിന്റെ കാര്യത്തില്‍ ഘടകക്ഷികള്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ലാത്തത് അദ്ദേഹത്തിന്റെ സാധ്യതകള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കുന്നുണ്ട്.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications