• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ക്വാറന്‍റൈനിലായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; രക്ഷപ്പെട്ടത് തെങ്ങിലൂടെ ഇറങ്ങി

വര്‍ക്കല: ആരോഗ്യ പ്രവര്‍ത്തകരെന്ന വ്യാജേന വീട്ടിലെത്തിയ സംഘം പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി കേരളത്തില്‍ നിര്‍ബന്ധിത ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന തരത്തില്‍ എത്തിയ സംഘം യുവാവിനെ വീടിനകത്ത് നിന്നും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ മേല്‍വട്ടൂര്‍ ബിസ്മില്ല ഹൗസില്‍ അമീറാണ് ആക്രമത്തിന് ഇരയായത്.

ക്വാറന്‍റീനില്‍

ക്വാറന്‍റീനില്‍

അബൂദാബിയില്‍ നിന്നും നാട്ടിലെത്തിയ അമീര്‍ കൊവിഡ് നിരീക്ഷണത്തിന്‍റെ ഭാഗമായി ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ 17 ന് വൈകുന്നേരം 4.30 ഓടെ ആരോഗ്യപ്രവര്‍ത്തകരെന്ന് പരിചയപ്പെടത്തി കാറിലെത്തിയ സംഘം അമീറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സാമ്പിളെടുക്കണം

സാമ്പിളെടുക്കണം

കൊറോണ വൈറസ് സാമ്പിളെടുക്കണമെന്ന് പറഞ്ഞായിരുന്നു അമിറിനെ ഇവര്‍ കാറിലേക്ക് കയറ്റിയത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കായിരുന്നു അമീറിനേയും കൊണ്ട് സംഘം പോയത്. ആശുപത്രിക്ക് മുന്നില്‍ എത്തിയതോടെ കാര്‍ നിര്‍ത്തി, അമീറിനെ മാത്രം കാറിലിരുത്തി ലോക്ക് ചെയ്തിട്ട് മറ്റ് രണ്ടുപേര്‍ പുറത്തിറങ്ങി ആശുപത്രിയിലേക്ക് പോയി.

രാത്രി തയ്യാറാവണം

രാത്രി തയ്യാറാവണം

അല്‍പസമയത്തിന് ശേഷം തിരികെയിത്തിയ ഇവര്‍ പിന്നീട് ഡോക്ടര്‍മാര്‍ ഇല്ലെന്നും രാത്രി എത്തിയാല്‍ മതിയെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞതായും വിശ്വസിപ്പിച്ച് അമീറിനെ തിരികെ വീട്ടിലെത്തിച്ചു. ടെസ്റ്റിന് പോകാന്‍ രാത്രി തയ്യാറായി നില്‍ക്കണമെന്നും പറഞ്ഞായിരുന്നു സംഘം മടങ്ങിയത്.

വാഹനം വഴിതിരിച്ചു വിട്ടു

വാഹനം വഴിതിരിച്ചു വിട്ടു

രാത്രി എട്ടരയോടെ വീണ്ടും ബിസ്മില്ല ഹൗസില്‍ എത്തിയ സംഘം അമീറിനെ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലേക്കെന്നും പറഞ്ഞ് പുറപ്പെട്ട സംഘം വർക്കല കിളിത്തട്ടുമുക്കിലെത്തിയപ്പോള്‍ വാഹനം തിരിച്ച് മേൽവെട്ടൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ പോയപ്പോൾ സംശയം തോന്നിയ അമീർ ചോദ്യം ചെയ്തു.

cmsvideo
  Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam
  ക്രൂരമായ മര്‍ദ്ദനം

  ക്രൂരമായ മര്‍ദ്ദനം

  ഇതോടെ സംശയം തോന്നിയ അമിര്‍ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. വെട്ടൂരിൽ ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് മേൽവെട്ടൂർ അല്ലാഹു അക്ബർ വീട്ടിൽ സാദിഖ് ഹംസയുടെ വീട്ടില്‍ അമീറിനെ എത്തിക്കുകയായിരുന്നു. അവിടെ വെച്ച ശേഷം ക്രൂരമായ മര്‍ദ്ദനമാണ് അമീറിന് നേരിടേണ്ടി വന്നത്. കൈകാലുകള്‍ ബന്ധിച്ച ശേഷമായിരുന്നു മര്‍ദ്ദനം.

  വിവാഹ നിശ്ചയം

  വിവാഹ നിശ്ചയം

  ഹംസ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ മൂത്ത മകളെ അഞ്ചു വർഷം മുമ്പ് അമീർ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഈ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ഇതിനിടെ അമീറന്‍റെ ഫോണില്‍ നിന്നും പെണ്‍കുട്ടിയുടെ നമ്പറിലേക്ക് വിളിക്കാനും സംഘം ആവശ്യപ്പെട്ടു.

  അറസ്റ്റ്

  അറസ്റ്റ്

  ഫോണ്‍ വിളിക്കുന്നതിനായി കൈയിലെ കെട്ടഴിക്കുന്നതിനിടെ അമീർ ഇവരെ തള്ളിമാറ്റി ഓടി വീടിന്റെ രണ്ടാം നിലയിലെത്തുകയും ടെറസിനോട് ചേര്‍ന്ന് ചാഞ്ഞ് നിന്ന തെങ്ങിലൂടെ ഇറങ്ങി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് വർക്കല പോലീസിൽ പരാതി നൽകി. അമീറിന്‍റെ പരാതിയില്‍ ഹംസയെ പോലീസ് കസ്റ്റഡിയിലെടുത്തു.

  കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ സച്ചിന്‍ പൈലറ്റ്? ഉറപ്പുകള്‍ നല്‍കിയത് പ്രിയങ്ക ഗാന്ധി, പുതിയ വാഗ്ദാനവും

  English summary
  Expats who was in quarantine abducted and attacked
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X