Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുടുംബസ്വത്ത് ലഭിക്കാൻ കെ.ബി ഗണേശ് കുമാർ തിരിമറി നടത്തി'; ആരോപണം തെറ്റെന്ന് വിൽപത്രത്തിലെ സാക്ഷി

ആർ ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതികളുമായി ഗണേശന്റെ സഹോദരി ഉഷാ മോഹൻദാസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു

പത്തനാപുരം: കുടുംബസ്വത്ത് ലഭിക്കാൻ കെ.ബി ഗണേഷ് കുമാർ തിരിമറി നടത്തിയെന്ന സഹോദരി ഉഷാ മോഹന്‍ദാസിന്റെ ആരോപണം തള്ളി വിൽപത്രത്തിലെ സാക്ഷി പ്രഭാകരൻപിള്ള. വിൽപത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നത് ബാലകൃഷ്ണപിള്ളയ്ക്കും ആധാരം എഴുത്തുകാരനും തനിക്കും മാത്രമായിരുന്നെന്ന് പ്രഭാകരൻ പിള്ള പറഞ്ഞു.

KB Ganesh Kumar

"ഗണേശിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. 2020 ആഗസ്റ്റ് 9 ന് ആണ് വിൽപത്രം തയാറാക്കിയത്. ഗണേശിന് വിൽപത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ബാലകൃഷ്ണപിള്ളയുടെ മരണ ശേഷം മാത്രമാണ് വിൽപത്ര വിശദാംശങ്ങൾ മക്കൾ അറിഞ്ഞത്," പ്രഭാകരൻ പിള്ള പറഞ്ഞു.

ആർ ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതികളുമായി ഗണേശന്റെ സഹോദരി ഉഷാ മോഹൻദാസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. രേഖകളിൽ ഗണേശ് കൃത്രിമം കാട്ടി എന്ന പരാതി ഉന്നയിക്കുകയും ചെയ്തു. ഇതേകാര്യം ഉഷ കോടിയേരി ബാലകൃഷ്ണൻ മുന്നിലും അവതരിപ്പിച്ചു. ഇതാണ് ആദ്യ ടേമിൽ ഗണേശിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് കാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ഗണേശ് കുമാർ തള്ളുകയും ചെയ്തിരുന്നു.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

രണ്ട് പെൺ മക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ആരോഗ്യ സ്ഥിതി വഷളായപ്പോൾ പരിചരിച്ചിരുന്നത് കെ ബി ഗണേശ് കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു വിൽ പത്രം തയ്യാറാക്കിയെന്നും അത് കൂടുതൽ സ്വത്ത് ഗണേശിന് കിട്ടും വിധമാണെന്നുമാണ് ഉഷാ മോഹന്‍ദാസിന്റെ പരാതി.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഗണേഷിന് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു. മുൻ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള തർക്കങ്ങളാണ് അന്ന് കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്.

കറുപ്പിൽ അഴകായി പാർവതി നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    KN Balagopal talks about his new post as finance minister of Kerala | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+