യുഡിഎഫ് വിരുദ്ധ വികാരമുണ്ടായാലും കൊല്ലത്ത് ഏഴ് സീറ്റ് നേടും, പ്രവചനവുമായി ബിന്ദു കൃഷ്ണ
കൊല്ലം: ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കൊല്ലത്ത് കോണ്‍ഗ്രസും യുഡിഎഫും ഞെട്ടിക്കുമെന്ന് ബിന്ദു കൃഷ്ണ. കൊല്ലത്ത് ഇത്തവണ വലിയ പ്രതീക്ഷ തന്നെയാണ് യുഡിഎഫിനുള്ളത്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം അത്തരത്തിലുള്ളതായിരുന്നു. കൊല്ലത്തെ 13 സീറ്റിലും കടുത്ത മത്സരമാണ് നടക്കുന്നത്. കൊല്ലത്ത് കൂടുതല്‍ സീറ്റുമെന്ന് ഉറപ്പാണ്. ഇനി യുഡിഎഫിന് എതിരായ വികാരം ജനങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ പോലും മിനിമം ഏഴ് സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ബിജെപിയുമായി കോണ്‍ഗ്രസ് യാതൊരു ബന്ധവുമില്ല. അത്തരം നീക്കുപോക്കുകളുമില്ല. ജനങ്ങളാണ് വോട്ട് ചെയ്തത്. അതില്‍ ചിലപ്പോള്‍ ബിജെപിക്കാരും ഉണ്ടാവാം. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് കുണ്ടറയില്‍ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസിന് യാതൊരു റോളുമില്ല. ഷിജു വര്‍ഗീസിന് പിന്തുണ നല്‍കുന്നു എന്നതൊക്കെ പുകമറയാണ്. അദ്ദേഹം അങ്ങനെ പറയുന്നതില്‍ കാര്യവുമില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ച് പാര്‍ട്ടിയുടെ ഏറ്റവും സുപ്രധാനപ്പെട്ട നേതാവാണ് അവിടെ മത്സരിക്കുന്ന പിസി വിഷ്ണുനാഥ്. അങ്ങനെ ഒരാള്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് ഷിജു വര്‍ഗീസിനെ പോലൊരാളെ പിന്തുണച്ച് ജയിപ്പിക്കാന്‍ നോക്കുകയെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.
കുണ്ടറയില്‍ സംഭവിച്ചത് മേഴ്‌സിക്കുട്ടിയമ്മ ചെയ്തതിന് പരോപകാരമായി ലഭിച്ച കാര്യമാണ്. കോണ്‍ഗ്രസ് ഒരു സുപ്രധാന നേതാവിനെ നിര്‍ത്തുമ്പോള്‍ മറ്റൊരാളെ ജയിപ്പിക്കാന്‍ ഒരിക്കലും നോക്കില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. അതേസമയം കേരളത്തില്‍ യുഡിഎഫ് ആശ്വാസ്യകരമായ ഭൂരിപക്ഷം നേടുമെന്ന് എന്‍കെ േ്രപമചന്ദ്രന്‍ എംപി പറഞ്ഞു. അങ്ങനെ യാതൊരു തരംഗവും കേരളത്തിലില്ല. തരംഗമുണ്ടെങ്കില്‍ അത് യുഡിഎഫിന് അനുകൂലമായിരിക്കും. കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ വരും. ടീം യുഡിഎഫ് എന്ന നിലയിലുള്ള പ്രചാരണം ഗുണം ചെയ്തിട്ടുണ്ട്. ആ ടീം വര്‍ക്കാണ് ഗുണം ചെയ്യാന്‍ പോകുന്നത്.
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി എത്തിയത് യുഡിഎഫിന്റെ ആവേശം തന്നെ കൊടുമുടിയിലെത്തിച്ചു. എല്‍ഡിഎഫ് പക്ഷേ പ്രചാരണം നടത്തിയത് പിണറായി വിജയനെന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പിണറായിയെ വ്യക്തിപൂജ നടത്തിയത് ഇടതുപക്ഷത്തുള്ളവരില്‍ തന്നെ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. ഇടത് ഭരണത്തിനപ്പുറത്ത് യുഡിഎഫ് മുന്നോട്ട് വെച്ച പ്രകടന പത്രിക വലിയ സ്വീകാര്യതയാണ് നേടിയത്. സ്ഥാനാര്‍ത്ഥി പട്ടികയിലൂടെ കോണ്‍ഗ്രസ് മികവ് പുലര്‍ത്തിയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍