'നഴ്‌സിനെ ക്രൂരമായി മര്‍ദ്ദിച്ചപ്പോഴാണ് അടിച്ചത്'; ആശുപത്രിക്കെതിരെ പരാതി
തുടര്‍ന്ന് ചികിത്സയ്ക്കിടെ യുവതി അക്രമ സ്വഭാവം കാണിക്കുകയും നേഴ്‌സിനെ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചുവെന്നും പറയുന്നു.

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നേഴ്‌സിനെ ആക്രമിച്ചപ്പോള്‍ അടിച്ചെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പത്ത് ദിവസം മുമ്പാണ് ആലപ്പുഴ ജില്ലയിലെ നൂറനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 39 വയസ്സുള്ള യുവതി ചികിത്സ തേടിയത്. ഈ യുവതിയുടെ വീട്ടുകാരാണ് യുവതിയെ ഇവിടേക്ക് കൊണ്ടുവന്നത്.
തുടര്‍ന്ന് ചികിത്സയ്ക്കിടെ യുവതി അക്രമ സ്വഭാവം കാണിക്കുകയും നേഴ്‌സിനെ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചുവെന്നും പറയുന്നു. ജീവനക്കാര്‍ ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് ഈ യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞില്ല. കഴിഞ്ഞദിവസം വീട്ടുകാര്‍ എത്തിയപ്പോള്‍ മര്‍ദ്ദിച്ച പാടുകള്‍ കണ്ടപ്പോഴാണ് ഡോക്ടറോട് സംഭവം ചോദിച്ചത്. ആശുപത്രിയില്‍ അക്രമം കാണിച്ചപ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് പറഞ്ഞത്.
പിന്നാലെ നൂറനാട്ടിലെ ആളുപത്രിയില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ വീട്ടുകാര്‍ ആശുിപത്രിക്കെതിരെ പരാതി എടുക്കണമെന്ന് ആവശ്യപ്പൈട്ട് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഒരു ദിവസം തന്നെ പല തവണ യുവതി അക്രമ സ്വഭാവം പ്രകടിപ്പിച്ച യുവതി നേഴ്‌സിനെ ക്രൂരമയി മര്‍ദ്ദിച്ചപ്പോഴാണ് അടിച്ചതെന്നാണ് ആശുപത്രിക്കാര്‍ പ്രതികരിച്ചത്.
കൂട്ടിരിപ്പ് ആവശ്യമില്ലാതെ രോഗികളെ പരിചരിക്കുന്ന ആശുപത്രിയാണ് നൂറനാട്ടിലെ ആശുപത്രി. ഇതിന് മുമ്പ് വണ്ടാരത്തായിരുന്നു യുവതിയ ചികിത്സിച്ചിരുന്നത്. അമ്മയായിരുന്നു അവിടെ ഉണ്ടായിരുന്നു. അമ്മയ്ക്ക് അപകടം പറ്റിയതിന് പിന്നാലെയാണ് ഇങ്ങോട്ട് ചികിത്സയ്ക്ക് കൊണ്ടുപോകുത്.












Click it and Unblock the Notifications