കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രയുടെ 21 പവന്‍ സ്വര്‍ണ്ണം കണ്ടെത്തി;ബൈക്ക് വാങ്ങി;ഏറിയതും സൂരജ് സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിച്ചു

  • By News Desk
Google Oneindia Malayalam News

കൊല്ലം: കേരളം വളരെ ഞെട്ടലോടെ കേട്ട കൊലപാതക വാര്‍ത്തയായിരുന്നു ഉത്രയുടേത്. കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതക കേസില്‍ നിര്‍ണ്ണായക വിവങ്ങള്‍ പുറത്ത് വരികയാണ്. ഉത്രയുടെ സ്വത്തും ആഭരണങ്ങളും തട്ടിയെടുക്കുകയെന്ന് ലക്ഷ്യത്തോടെയാണ് ഭര്‍ത്താവ് സൂരജ് കുറ്റ കൃത്യങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍ കൊലപാതകത്തിന് പിന്നാലെ സ്ത്രീധന വിഷയവും കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ ഉത്രയുടെ കാണാതെ പോയ 21 പവന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.

ഉത്ര കേസ് ചുരുളഴിയുന്നു;ഒടുവിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൂരജ്ഉത്ര കേസ് ചുരുളഴിയുന്നു;ഒടുവിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൂരജ്

'തൃശൂരിൽ അച്ഛൻ തോറ്റതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ', അച്ഛൻ യാഥാർത്ഥ രാഷ്ട്രീയക്കാരനല്ലെന്ന് ഗോകുൽ'തൃശൂരിൽ അച്ഛൻ തോറ്റതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ', അച്ഛൻ യാഥാർത്ഥ രാഷ്ട്രീയക്കാരനല്ലെന്ന് ഗോകുൽ

സ്വര്‍ണ്ണാഭരണങ്ങള്‍

സ്വര്‍ണ്ണാഭരണങ്ങള്‍

സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങുന്നതിനായി ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ എസ്ബിഐയില്‍ പണയം വെച്ച 21 പവനാണ് ക്രൈംബ്രാഞ്ച് അന്വേഷണം സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് ബാങ്കിലെത്തി വിവരശേഖരണം നടത്തി. ഉത്രക്ക് മാതാപിതാക്കള്‍ വിവാഹ സമ്മാനമായി 96 പവന്റെ ആഭരണങ്ങളായിരുന്നു നല്‍കിയത്.

Recommended Video

cmsvideo
ഉത്രയുടെ വീട്ടിലെത്തി പരിശോധിക്കുന്ന ഫോറസ്ററ് ഉദ്യോഗസ്ഥർ | Oneindia Malayalam
 വായ്പയെടുത്ത് നല്‍കി

വായ്പയെടുത്ത് നല്‍കി

സൂരജിന്റെ പിതാവിന് ഓട്ടോടാക്‌സി വാങ്ങി നല്‍കണമെന്ന് സൂരജ് ഉത്രയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം വവാഹനം വാങ്ങി നല്‍കുന്നതിനായി ഉത്രയുടെ 21 പവന്റെ ആഭരണങ്ങള്‍ തിരികെ വാങ്ങി ബാങ്കില്‍ പണയം വെച്ച് വായപയെടുക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപയാണ് വായ്പയെടുത്ത് നല്‍കിയത്.

ബൈക്ക് വാങ്ങുന്നതിനായി

ബൈക്ക് വാങ്ങുന്നതിനായി

വായ്പയെടുത്ത മൂന്ന് ലക്ഷത്തിന് പുറമെ 25000 രൂപയും കൂടി ചേര്‍ത്തായിരുന്നു സൂരജിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഈ തുകകൊണ്ട് സൂരജിന്റെ പിതാവ് ഓട്ടോ ടാക്‌സി വാങ്ങുകയും ചെയ്തു. ബാക്കി സ്വര്‍ണ്ണത്തില്‍ ഏറിയ പങ്കും സൂരജ് ബൈക്ക് വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.

തെളിവെടുപ്പ്

തെളിവെടുപ്പ്

കൊലപാതകം എങ്ങനെയാണ് നടത്തിയതെന്ന് സൂരജ് നേരത്തെ തന്നെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചതോടൊയാണ് മുഴുവന്‍ കാര്യങ്ങളും പറഞ്ഞത്. ഉത്രയുടെ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജാറിലാണ് പാമ്പിനെ കൊണ്ട് വന്നതെന്നും എന്നാല്‍ ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ ഇട്ടെങ്കിലും അത് കൊത്തിയില്ലെന്നും സൂരജ് തെളിവെടുപ്പിനിടെ കുറ്റം സമ്മതിച്ചു.

പാമ്പിനെ വീട്ടിലെത്തിച്ച്

പാമ്പിനെ വീട്ടിലെത്തിച്ച്

ഇതോടെ പാമ്പിനെ കൊണ്ട് വന്ന ജാര്‍ കൊണ്ട് ഉത്രയുടെ കൈ പൊക്കിയെന്നും അപ്പോഴാണ് പാമ്പ് കൊത്തിയതെന്നും സൂരജ് അന്വേഷണ സംഘത്തോട് പറഞ്ഞു. മാര്‍ച്ച് രണ്ടിനാണ് ഉത്രയെ അണലിയെ കൊണ്ട് കടുപ്പിച്ചതെന്ന് സൂരജ് വനംവകുപ്പിനോട് സമ്മതിച്ചു. അടരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27 നാണ് സുരേഷ് അണലിയെ വീട്ടിലെത്തിച്ച് നല്‍കിയതെന്നും സൂരജ് സംഘത്തോട് പറഞ്ഞു.

അമ്മക്കും സഹോദരിക്കും

അമ്മക്കും സഹോദരിക്കും

ഉത്രയുടെ അയല്‍വാസിയായ പൊതു പ്രവര്‍ത്തകന് തോന്നിയ ചില സംശയങ്ങളായിരുന്നു ഉത്രയുടെ മരണത്തില്‍ കേസ് അന്വേഷണത്തിലേക്ക് സൂരജിലേക്ക് നയിച്ചത്. സംഭവത്തില്‍ സൂരജിന്റെ അമ്മക്കും സഹോദരിക്കുമെല്ലാം കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനം. പാമ്പ് പിടിത്തക്കാരമായ സുരേഷിന് പാമ്പിന്‍ വിഷം കടത്തുന്ന സംഘങ്ങളുമായും ബന്ധമുണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.

English summary
Kollam Ancha Uthra Murder Case: Police Found the Gold of Uthra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X