ഗുരുവായൂരില്‍ തുലഭാരം കഴിഞ്ഞ് മടങ്ങവേ മൂന്നര വയസ്സുകാരിയും മുത്തശ്ശിയും അപകടത്തില്‍പ്പെട്ട് മരിച്ചു
കൊല്ലം: ബൈപ്പാസിൽ കാവനാട് മുക്കാട് പാലത്തിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ച മൂന്നര വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ തിരുവനന്തപുരം പേട്ട സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ അപകടത്തിൽപ്പെട്ടത്.
പേട്ട തുലവിള ലെയ്ൻ കൃഷ്ണകൃപയിൽ കൃഷ്ണകുമാരി (82), ഇവരുടെ മകന്റെ മകൾ കൃഷ്ണഗാഥയുടെയും ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ സുധീഷിന്റെയും മകൾ ജാനകി (മൂന്നര) എന്നിവരാണ് മരിച്ചത്. ജാനകിക്ക് തുലാഭാരം നടത്താനായി കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി കൃഷ്ണകുമാരിയും മകൻ റിട്ട. സബ് രജിസ്ട്രാർ ജയദേവനും ഭാര്യ ഷീബയും കുടുംബാംഗങ്ങളും തിരുവനന്തപുരത്തു നിന്ന് യാത്രതിരിച്ചത്.

ചടങ്ങുകൾക്കുശേഷം തിങ്കളാഴ്ച രാവിലെ ഗുരുവായൂരിൽ നിന്ന് ഇവർ എറണാകുളത്ത് എത്തി. ഷോപ്പിങ്ങിനുശേഷം രാത്രി ഒൻപതുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
സുധീഷും കൃഷ്ണഗാഥയും രണ്ട് വാഹനങ്ങളിലായിരുന്നു. കൊല്ലം ബൈപ്പാസിലൂടെ പോകുന്നതിനിടെയാണ് മുന്നിൽ സഞ്ചരിച്ചിരുന്ന കാർ എതിരേവന്ന ലോറിയിൽ ഇടിച്ചത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയതാണ് ലോറി. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെയും ജയദേവനെയും ഷീബയെയും ജാനകിയെയും കൃഷ്ണഗാഥയെയും നാട്ടുകാരും ശക്തികുളങ്ങര പോലീസും ചേർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണകുമാരി ചൊവ്വാഴ്ച പുലർച്ചെയും ജാനകി രാവിലെയുമാണ് മരിച്ചത്.
ബോസ് ലേഡി! മത്സ്യകന്യകയെപ്പോലെ സുന്ദരി, ദില്‍ഷയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
സുധീഷും കൃഷ്ണഗാഥയും തിരുവനന്തപുരത്ത് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യിക ആണ്. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കൃഷ്ണകുമാരിയുടെ മറ്റു മക്കൾ: ജയപാലൻ, ഡോ. ജയചന്ദ്രൻ. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സുധീഷിന്റെ വീടായ ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ ജാനകിയുടെ സംസ്‌കാരം നടക്കും.












Click it and Unblock the Notifications