Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ ഉറങ്ങിയേഴുന്നേറ്റില്ല; 7ാം ക്ലാസുകാരന് മർദ്ദനം; കുട്ടി ആശുപത്രിയിൽ, പിതാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം ജില്ലയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന മകന്റെ മുഖത്തടിച്ച അച്ഛൻ പോലീസി പിടിയിൽ. കൊല്ലം ചിതറയിലാണ് സംഭവം . പിതാവിന്റെ അടിയേറ്റ കുട്ടിയുടെ മുഖത്ത് പരിക്ക് ഏറ്റിരുന്നു. കുറക്കോട് സ്വദേശിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് പതിനൊന്ന് വയസ്സ പ്രായമുശ്ശ മകനെ വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്ന അച്ഛൻ മർദ്ദിച്ചത്.

കുട്ടി ഉറങ്ങി എഴുന്നേൽക്കാൻ വൈകിയെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഇയാളുടെ അടിയേറ്റ് വീണ കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ നൽകി. പിതാവിന്റെ മർദനത്തിൽ കുട്ടിയുടെ കണ്ണിന് സാരമായ പരിക്ക് പറ്റിയിരുന്നു. അടിയേറ്റ് വിദ്യാർത്ഥിയുടെ ചുണ്ട് പൊട്ടിയിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിലാണ് പിതാവിനെതിരെ കേസ് എടുത്തത്. പരാതിക്ക് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.

Arrest 311

ഇതിന് മുമ്പം ഇയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് പറടയുന്നത്. പ്രതി നിരന്തരം പതിനൊന്നുകാരനെ മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്. എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കൊണ്ട് ഇയാളുടെ ഭാര്യ ഇയാളെ നേരത്തെ ഉപേക്ഷിച്ചത് ആണ്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയ ആണ് പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+