Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യ ചെയ്ത മകളുടെ സ്വര്‍ണം വേണമെന്ന് വീട്ടുകാര്‍; ഭര്‍ത്താവിന്റെ വീടും സ്ഥലവും ജപ്തി ചെയ്തു

ഭ‍‍‍‍ർത്താവ് വിദേശത്ത് നിന്നു വന്ന ദിവസമായിരുന്നു ലക്ഷ്മി എം പിള്ള എന്ന ഇരുപ്പത്തിനാല് വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ലക്ഷ്മിയുടെ അമ്മ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മിയുടെ ആഭരണങ്ങള്‍ തിരികെ ആവശ്യപ്പെട്ട് വീട്ടുകാര്‍ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ലക്ഷ്മിയുടെ കുടുംബത്തിന് അനുകൂലമായ വിധിയാണ് വന്നത്. ഇപ്പോള്‍ വിധി നടപ്പാക്കിയിരിക്കുകയാണ്. ആഭരണങ്ങളുടെ മൂല്യം ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബ കോടതിയുടെ ഉത്തരവാണ് നടപ്പാക്കിയത്.

ചടയ മംഗലം അക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവും ആണ് ജപ്തി ചെയ്തത്. ഭാര്യയുടെ പക്കലുണ്ടായിരുന്ന 17 ലക്ഷത്തോളം രൂപയുടെ ആഭരണം ഭര്‍ത്താവ് ചെലവാക്കിയെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നായിരുന്നു വീട് ജപ്തി ചെയ്ത് പണം ഈടാക്കാനുള്ള ഉത്തരവ് വന്നത്. യുവതിയുടെ 45 പവനോളം വരുന്ന സ്വര്‍ണത്തിന് 17 ലക്ഷം രൂപയാണ് വിലയായി കണക്കാക്കുന്നതെന്ന് ജീവനൊടുക്കിയ ലക്ഷ്മി എം പിളഅളയുടെ വീട്ടുകാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക എസ് സ്മിതാ രാജ് പറഞ്ഞു.

1

അടൂര്‍ പള്ളിക്കല്‍ ഇളംപള്ളിയില്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി എം പിള്ളയാണ് (24) സെപ്റ്റംബര്‍ 20ന് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായിരുന്ന ലക്ഷ്മി ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് ലക്ഷ്മിയുടെ മരിച്ച ദിവസമാണ് തിരിച്ചെത്തിയിരുന്നത്. വിളിച്ചപ്പോള്‍ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നു അപ്പോഴാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് പറയുന്നത്. സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരുന്നു..

2

സംഭവത്തിന് പിന്നാലെ തന്നെ ലക്ഷ്മിയുടെ ഭർത്താവിനെതിരെ ലക്ഷ്മിയുടെ അമ്മ രം​ഗത്തുവന്നിരുന്നു. മകൾ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്ന് ഇവർ പറഞ്ഞിരുന്നു. ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിന്റെയും അമ്മയുടേയും ബന്ധുക്കളുടേയും മാനസികപീഡനമാണ് ലക്ഷമിയുടെ മരണത്തിന് കാരണമെന്ന് ലക്ഷ്മിയുടെ അമ്മ രമാദേവീ പറഞ്ഞു.

3

നേരത്തെ ലക്ഷ്മിയുടെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ എടുത്തു നല്‍കണം എന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് കിഷോര്‍ പലതവണ ലക്ഷ്മിയുമായി വഴക്കിട്ടിരുന്നതായും മകള്‍ മാനസീക പീഡനം നേരിട്ടിരുന്നതായും ലക്ഷ്മിയുടെ അമ്മ പറഞ്ഞു. ഇതുകൂടാതെ തന്നെ കിഷോര്‍ ലക്ഷ്മിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നതായും ലക്ഷ്മിയുടെ അമ്മ പറഞ്ഞു.

4


കിഷോര്‍ കുവൈറ്റില്‍ നിന്നെത്തിയ ദിവസം ഉച്ചയോടെ ആണ് ലക്ഷിമിയുടെ അമ്മയ്ക്ക് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഫോൺ വരുന്നത്. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ലക്ഷ്മിയുടെ അമ്മയെ ഫോണ്‍ കിഷോറിന്റെ വീട്ടിൽ ഫോൺ ചെയ്തത്. പിന്നാലെ വാതില്‍ ചവിട്ടിപൊളിച്ച് അകത്തു കയറിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കതക് തുറക്കാതെ വന്നപ്പോള്‍ എന്തുകൊണ്ട് തുറക്കാന്‍ ശ്രമിച്ചില്ലയെന്നും ഇത്രയും ബന്ധുക്കള്‍ എങ്ങനെ അവിടെ എത്തിയെന്നും ലക്ഷ്മിയുടെ അമ്മ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+