കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗാന്ധി സന്ദേശങ്ങളെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് എംഎൽഎ; നഗരത്തിന്റെ മുഖഛായ മാറ്റാൻ മഹാ ശുചീകരണവും!

Google Oneindia Malayalam News

കൊല്ലം : മഹാത്മാഗാന്ധിയുടെ സന്ദേശങ്ങളെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാന്ധിദര്‍ശന്‍ പരിപാടികളുടെ ഉദ്ഘാടനം കല്ലേലിഭാഗം എസ്.എന്‍.വി.എല്‍.പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

<strong>ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?</strong>ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?

കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുമംഗല, കൗണ്‍സില്‍ ഭാരവാഹികളായ ജി.എസ്. പ്രസൂണ്‍, ജി. മഞ്ജുക്കുട്ടന്‍, ആദിത്യ സന്തോഷ്, അരവിന്ദ്രാജ്, ശ്യാംലാല്‍ പട്ടാഴി, സനീഷ് സച്ചു, മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഗാന്ധിജീവചരിത്ര ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു.

Ramachandram MLA

നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ മഹാശുചീകരണ യജ്ഞം വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നഗരത്തിലെ വിദ്യാലയങ്ങളില്‍നിന്നുള്ള രണ്ടായിരത്തോളം വോളണ്ടിയര്‍മാരാണ് കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആശ്രാമം ലിങ്ക് റോഡിലും മൈതാനത്തും നടന്ന ശുചീകരണത്തില്‍ പങ്കുചേര്‍ന്നത്.

Cleaning

രാവിലെ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബുവാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. മാലിന്യങ്ങള്‍ നീക്കം ചെയ്തും കാടുവെട്ടിത്തെളിച്ചും ശുചീകരണം പുരോഗമിക്കുന്നതിനിടെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തിയ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ തൂമ്പയെടുത്ത് അവര്‍ക്കൊപ്പം കൂടി.

നഗരത്തിലെ കോളേജുകളിലെയും സ്‌കൂളുകളിലെയും നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, യുവജനേക്ഷേമ ബോര്‍ഡ്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ആശ്രാമം മൈതാനത്തിന്റെ വശങ്ങളില്‍ ശുചീകരണം നടത്തിയ സ്ഥലങ്ങളില്‍ പൂച്ചെടികളും പച്ചക്കറികളും വച്ചു പിടിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ്, കോര്‍പ്പറേഷന്‍ ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ജെ. രാജേന്ദ്രന്‍, ചിന്ത എല്‍. സജിത്ത്, ഷീബ ആന്റണി, കൗണ്‍സിലര്‍മാര്‍,എ.സി.പി എ. പ്രതീപ് കുമാര്‍,ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, ഹരിത കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ജില്ലായൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

English summary
Kollam Local News about cleaning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X