കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരക്ഷിത വിവാഹത്തിന് കുടുംബശ്രീയുടെ മാട്രിമോണിയൽ സൈറ്റ്: എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നു

  • By Desk
Google Oneindia Malayalam News

കൊല്ലം: രണ്ടുവർഷം മുമ്പ് തൃശൂരിൽ തുടങ്ങിയ കുടുംബശ്രീ മാട്രിമോണിയൽ വിജയമായതിനു പിന്നാലെ കൂടുതൽ ജില്ലകളിലേക്ക് എത്തുന്നു. നിയമാവലിയും മാർഗരേഖയും വകുപ്പു മന്ത്രിക്കടക്കം സമർപ്പിച്ചിട്ടുണ്ട്. 2016 ജൂലൈ 25നാണ് സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ മാട്രിമോണിയൽ തൃശൂരിലെ പോർക്കളത്ത് തുടങ്ങിയത്. 88 വിവാഹങ്ങളാണ് ഇതുവരെ നടത്തിയത്. നിലവിൽ രണ്ട് ഫ്രാഞ്ചൈസികളാണ് തൃശൂർ ജില്ലയിലുള്ളത്.

ഇനി കൂടുതൽ ജില്ലയിലേക്ക് മാട്രിമോണിയൽ സേവനം ലഭ്യമാക്കും. പെൺകുട്ടികൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. ആൺകുട്ടികളെ മൂന്ന് കാറ്റഗറികളിലാക്കി രജിസ്ട്രേഷൻ ഫീസ് ഈടാക്കും. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് 500, പ്ലസ് ടു 750, ഡിഗ്രി മുതൽ 1000 രൂപ എന്നീ ക്രമത്തിലാണ് ഫീസ് ഈടാക്കുക. വിവാഹം നടക്കുമ്പോൾ 10,000 രൂപയും അടയ്ക്കണം.

marriage

ഗ്രാമപ്രദേശങ്ങളിലടക്കം വ്യാപിച്ച് കിടക്കുന്ന കുടുംബശ്രീ ശൃംഖല വഴി അപേക്ഷകർ നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുമെന്ന് മാട്രിമോണിയൽ പ്രസിഡൻറ് സിന്ധു ബാലൻ പറഞ്ഞു. വിവാഹം നടക്കുമ്പോൾ 10,000 രൂപയും അടയ്ക്കണം. പൊലീസ് വെരിഫിക്കേഷൻ പോലെയാണ് കുടുംബശ്രീ പ്രവർത്തകരുടെ അന്വേഷണം. പേരും വിലാസവും കിട്ടിയാൽ വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങി ഏതെങ്കിലും പൊലീസ് കേസുണ്ടോ എന്നതുവരെ അന്വേഷിക്കും. www.kudumbashreematrimonial.com ആണ് വിലാസം.

English summary
kollam-local-news matrimony website from kudumbasree.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X