കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരുനാഗപ്പള്ളിയിൽ എക്സൈസ് വേട്ട; കുടുങ്ങിയത് സ്ത്രീകളടക്കം നിരവധി പേർ!

  • By Lekhaka
Google Oneindia Malayalam News

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ എക്സൈസ് വേട്ട. ഓണത്തോടനുബന്ധിച്ച് ആരംഭിച്ച പരിശോധനയില്‍ സ്ത്രികള്‍ അടക്കം പത്തോളം പേരാണ് ഇതുവരെ പിടിയിലായത്. കൊല്ലത്ത് കഞ്ചാവ്, വ്യാജ മദ്യ ഗ്രൂപ്പുകൾ വിലസുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് കൊല്ലം ബീച്ചിൽ കഞ്ചാവ് അടിച്ച് നടന്ന വിദ്യാർത്ഥിളെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു പോലീസിന് ലഭിച്ചത്.

വ്യാഴാഴ്ച എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ ചവറ പട്ടത്താനത്ത് അനധികൃതമായി മദ്യകച്ചവടം നടത്തിവന്ന തുണ്ടില്‍വീട്ടില്‍ രാധാകൃഷ്ണപിള്ള (61) പിടിയിലായി. വര്‍ഷങ്ങളായി മദ്യക്കച്ചവടം നടത്തിവരുന്ന രാധാകൃഷ്ണപിള്ള പലതവണ എക്സൈസ് സംഘത്തെ കബളിപ്പിച്ച് മുങ്ങിയ ആളാണ്. സിവില്‍വേഷത്തില്‍ ഉദ്യോഗസ്ഥര്‍ ആവശ്യക്കാരായി അഭിനയിച്ചെത്തി തന്ത്രപൂര്‍വ്വമാണ് ഇയാളെ വലയിലാക്കിയത്.

വിവിധ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ നിന്നും ആട്ടോറിക്ഷയില്‍ എത്തി കുറഞ്ഞ വിലയിലുള്ള മദ്യം വാങ്ങി കൊണ്ടു വന്നാണ് വിപണനം നടത്തി വന്നതെന്നും ദിവസവും 15 മുതല്‍ 50 വരെ കുപ്പി മദ്യം വിറ്റു വന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ എക്സൈസ് ഇദ്യോഗസ്ഥരോട് പറഞ്ഞു. ദേശിയപാതയില്‍ ഓച്ചിറയില്‍ എക്സൈസ് നടത്തിയ വാഹനപരിശോദനയില്‍ ബൈക്കില്‍ കഞ്ചാവുമായി എത്തിയ ആള്‍ പിടിയിലായി. കായംകുളം കൃഷ്ണപുരം സ്വദേശിയായ അന്‍വര്‍ഷയാണ് പിടിയിലായത്.

dsp

ബൈക്കില്‍ വന്ന അന്‍വര്‍ഷ എക്സൈസ് സംഘത്തെ കണ്ട് വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചെങ്കിലും പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ബൈക്കിനുള്ളില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. സ്‌ക്കൂളുകള്‍ കേന്ദ്രികരിച്ച് കച്ചവടം നടത്തുന്നതിനായി ചവറ പന്മനയിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. പന്മന സ്വദേശികളായ ഷാനവാസ്, അന്‍സില്‍, ഷെഫീക്ക് എന്നി ചില്ലറ കച്ചവടക്കാര്‍ കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ഇവരും ഉടന്‍ പിടിയിലാകുമെന്ന് എക്സൈസ് റെഞ്ച് ഇന്‍സെപെക്ട്‌റര്‍ ജോസ് പ്രതാപ് അറിയിച്ചു. കഴിഞ്ഞ ദിവസം സംഘത്തിന്റെ പിടിയിലായ അനധികൃത മിനി ബാര്‍ ഉടമകളായ സഹോദരിമാരെ കോടതി റിമാന്റ് ചെയ്തു. സ്ത്രികള്‍ അടക്കം അഞ്ച് സഹോദരങ്ങളുള്ള ഇവര്‍ അനധികൃത മദ്യകച്ചവടം നടത്തുന്നവരാണ്. നാട്ടുകാര്‍ നല്‍കിയ അഞ്ച് പൂക്കള്‍ എന്ന ഓമനപ്പേരിലാണ് ഇവര്‍ നാട്ടില്‍ അറിയപെട്ടിരുന്നത്. പിടയിലായ തങ്കമണിയുടെ സഹോദരങ്ങളായ രണ്ട് പേര്‍ മദ്യകച്ചവടക്കേസില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുകയാണ്.

English summary
Kollam Local News about police seized fake liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X