വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വൈദികന് പതിനെട്ട് വര്‍ഷം കഠിന തടവ്
കൊല്ലം: കൊട്ടാരക്കരയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിദ്യാർത്ഥികളെ ഇരയാക്കിയ വൈദികന് പതിനെട്ട് വര്‍ഷം കഠിന തടവ്. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി കെ എന്‍ സുജിത്താണ് ശിക്ഷ വിധിച്ചത്. വൈദിക പഠനത്തിന് വേണ്ടി എത്തിയ വിദ്യാര്‍ത്ഥികളെ ആയിരുന്നു ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
കൊട്ടാരക്കരയിലെ പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളം നാലു വിദ്യാര്‍ത്ഥികളെയാണ് പീഡിപ്പിച്ചത്. 2016 - ലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ തിരുവനന്തപുരം ശിശു ക്ഷേമ സമിതിക്ക് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ഷൈനു തോമസ് അന്വേഷണം നടത്തിയത്.

അന്വേഷണത്തിനിടയില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന് ജി മുണ്ടയ്ക്കല്‍, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോജ തുളസീധര്‍ എന്നിവര്‍ ഹാജരായിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; പ്രതിയുടെ സുഹൃത്തുക്കളും പിടിയില്‍
പൊന്നാനി: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി കടവനാട് കൊരട്ടിയില്‍ നിഖില്കുമാറി (23)നെയാണ് പൊന്നാനി ഇന്‍സ്പെക്ടര്‍ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയാണ് പീഡനം നടത്തിയത്.
പ്രതിക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത സുഹൃത്തുകളായ എം എല്‍ എ. റോഡില്‍ മാഞ്ചേരി വീട്ടില്‍ ശരത് (23), മുക്കിലപ്പീടിക തൈക്കാട്ട് വളപ്പില്‍ വൈശാഖ് (23) എന്നിവരും പൊലീസ് പിടിയിൽ ആയി. 19-നാണ് പൊന്നാനി സ്വദേശി ആയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
നിഖില്‍കുമാര്‍ സ്കൂളിലേക്കുള്ള വഴിയിൽ വെച്ച് പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും നിര്‍ബന്ധിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. നിഖില്‍ കുമാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാടകയ്ക്ക് എടുത്ത കാറില്‍ ഇരുവരും ഒളിവിൽ പോയതാണെന്ന് പോലീസ് കണ്ടെത്തി. വൈകാതെ കാര്‍ എറണാകുളം പാലാരിവട്ടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഇതിനിടെ ഗോവയിലേക്ക് രക്ഷപ്പെടാന്‍ പണം ആവശ്യപ്പെട്ട് സുഹൃത്തിനെ ഇയാള്‍ വിളിച്ചു.ഇത് മനസ്സിലാക്കിയ പോലീസ് പണം എത്തിച്ചുനല്‍കുകയും ഒളിവിൽ കഴിഞ്ഞിരുന്ന വയനാട്ടിലെ റിസോര്‍ട്ടിൽ വെച്ച് ഇരുവരെയും പിടികൂടുകയുമായിരുന്നു. പെണ്‍കുട്ടിയാണ് പീഡന വിവരം പോലീസിനോട് വെളിപ്പെടുത്തിയത്.
അതേസമയം, നിഖിൽ കുമാറിന്റെ പേരില്‍ പൊന്നാനി സ്റ്റേഷനിൽ തന്നെ നാല് കേസുകള്‍ നിലവിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എ എസ്. ഐ. സഞ്ജീവന്, എസ് സി പി ഒമാരായ മനോജ്കുമാര്‍, മഹേഷ്, ഡബ്ല്യു എസ് സി പി ഒ. പ്രിയ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications