'സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതേ ഓര്‍മ്മയുള്ളൂ, കാല്‍വഴുതി', പിന്നീട് സംഭവിച്ചത്, നടുക്കം മാറാതെ സാന്ദ്ര
കൊല്ലം: വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ വധൂവരന്മാര്‍ പാറക്കുളത്തില്‍ വീണ സംഭവം എല്ലാവരെയും ഞെട്ടിച്ചിരുന്നു. 50 അടിയിലേറെ വെള്ളമുള്ള പാറക്കുളത്തുിലാണ് വധു വരന്മാര്‍ വീണത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ എന്താണ് അന്നുണ്ടയതെന്ന് വെളിപ്പെടുത്തുകയാണ് വധി സാന്ദ്ര. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സാന്ദ്ര ഇപ്പോള്‍.

കുളത്തിന്റെ കരയില്‍ ഏറ്റവും ഉയര്‍ന്ന ഭാഗത്തെത്തി സെല്‍ഫി എടുക്കാന്‍ തുടങ്ങിയത് മാത്രമേ തനിക്ക് ഓര്‍മ്മയുള്ളുവെന്ന് സാന്ദ്ര പറഞ്ഞു. കാല്‍ വഴുതിയത് എങ്ങനെയാണെന്ന് ഓര്‍മ്മയില്ല. ഇപ്പോഴും സംഭവത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയാണെന്ന് സാന്ദ്ര പറയുന്നു. വീഴ്ചയുടെ ആഘാതത്തില്‍ സാന്ദ്രയുടെ വലതുകാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

വരന്‍ വിനുവിന്റെ നിലവിളി കേട്ടാണ് സമീപത്തെ പുരയിടങ്ങളിലെ ടാപ്പിംഗ് തൊഴിലാളി നാട്ടുകാരെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ സ്ത്രീകള്‍ അടക്കമുള്ളവര്‍ എത്തി കയറുകള്‍ കൂട്ടിക്കെട്ടി കുളത്തിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. ഈ കയറില്‍ പിടിച്ചുനിന്നാണ് രണ്ട് പേരും ജീവന്‍ നിലനിര്‍ത്തിയത്.

50 അടിയോളം താഴ്ചയുള്ള വെള്ളത്തില്‍ ഒന്നര മണിക്കൂറോളമാണ് ഇവര്‍ പിടിച്ചിരുന്നത്. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ സാന്ദ്രയുടെ നട്ടെല്ലിനും വലതു കാലിനും പരിക്കേറ്റിട്ടുണ്ട്. ഈ സാഹതര്യത്തില്‍ വിവാഹം മൂന്ന് മാസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

പരവൂര്‍ കൂനയില്‍ രാധാകൃഷ്ണന്റെയും ശീലയുടെയും മകന്‍ വിനു വി കൃഷ്ണനും പാമ്പുറം അറപ്പുരം വീട്ടില്‍ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകള്‍ ,സാന്ദ്ര എസ് കുമാറുമാണ് അപകടത്തില്‍പ്പെട്ടത്. പാരിപ്പള്ളി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്.

വ്യാഴാഴ്ച രാവിലെ വധുവിന്റെ വീട്ടില്‍ സ്വീകരണ സത്കാരത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. സാന്ദ്രയുമായി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു. പിന്നാലെ തന്നെ വരന്‍ വിനും കുളത്തിലേക്ക് ചാടി. അതേസമയം, തങ്ങളെ രക്ഷിച്ചവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സാന്ദ്രയും സാന്ദ്രയുടെ അമ്മയും പ്രതികരിച്ചു.

ജീവന്‍ പണയംവെച്ച് പാറക്കുളത്തില്‍ ചാടി മകളെയും വിനു കൃഷ്ണനെയും രക്ഷിച്ച സുധീഷിനോടും ശരത്തിനോടും എന്നും കടപ്പെട്ടിരിക്കുമെന്ന് അമ്മ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് പോയാലുടന്‍ അവരെ വീട്ടില്‍ ചെന്ന് പോയി കാണും. അവരോടൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

രണ്ട് പേരെയും രക്ഷിക്കുന്നതിനായി കുളത്തില്‍ മത്സ്യംപിടിക്കാനായി ഉപയോഗിക്കുന്ന ചങ്ങാടവും റബ്ബര്‍ ട്യൂബുമായി സുധീഷും ശരത്തും പാറക്കുളത്തിലേക്ക് ചാടുകയായിരുന്നു. രണ്ടുപേരെയും ചങ്ങാടത്തില്‍ ഒന്നിച്ചു കയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആദ്യം സാന്ദ്രയെ കരയ്‌ക്കെത്തിച്ചു. അപ്പോഴേക്കും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിനുവിനെയും കരയ്‌ക്കെത്തിക്കുകയായിരുന്നു.












Click it and Unblock the Notifications