കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ആശുപത്രിയില്‍ യുവാക്കളുടെ ആക്രമണം; ഡോക്ടര്‍ക്കും നഴ്‌സിനും പരിക്ക്

Google Oneindia Malayalam News

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ മൂന്നംഗ സംഘത്തിന്റെ അക്രമം. താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും ആക്രമിച്ചു. ആയുധങ്ങളുമായി എത്തിയ സംഘം ഡോ. ഉണ്ണിക്കൃഷ്ണന്‍, സ്റ്റാഫ് നഴ്സ് ശ്യാമിലി എന്നിവരെയാണ് ആക്രമിച്ചത്.

ആക്രമണത്തില്‍ ഡോക്ടര്‍ക്കും നഴ്‌സിനും പരിക്കേറ്റു. അത്യാഹിത വിഭാഗത്തിലെ മരുന്നു വിതരണം ചെയ്യുന്ന കൗണ്ടര്‍ അക്രമികള്‍ അടിച്ച് തകര്‍ത്തു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ് അഖില്‍ എന്നിവരാണ് അക്രമം നടത്തിയത് എന്നും ഇവര്‍ ഒളിവിലാണ് എന്നും പോലീസ് പറഞ്ഞു.

kollam

ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. ആയുധങ്ങളുമായി ആക്രോശത്തോടെ എത്തിയ യുവാക്കള്‍ ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുകയും ആക്രമിച്ച് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. ഇതിന് ശേഷം യുവാക്കള്‍ ബൈക്കില്‍ കടന്നു കളഞ്ഞു.

രണ്ട് ദിവസം മുമ്പ് ആശുപത്രിയിലെത്തിയ രോഗിയോട് മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ ജീവനക്കാരും രോഗിയോടൊപ്പം വന്നവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് അക്രമമുണ്ടാക്കിയത് എന്ന് നീണ്ടകര താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞു.

എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക

അക്രമം നടന്ന ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് എ സി പി അശോക് കുമാര്‍ ആശുപത്രിയിലെത്തി ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞു.സംഭവത്തില്‍ നടപടി ഉണ്ടാകുന്നത് വരെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഒ പി ബഹിഷ്‌കരിക്കും എന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ. റീന പറഞ്ഞു.

ഉടന്‍ നടപടിയുണ്ടാകാത്ത പക്ഷം ബഹിഷ്‌കരണം കൊല്ലം ജില്ലയില്‍ ഒട്ടാകെ വ്യാപിപ്പിക്കും എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. അക്രമികളെ ഉടന്‍ പിടികൂടണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.

നടിയെ അപമാനിക്കരുതെന്ന് വിജയ് ബാബുവിനോട് ഹൈക്കോടതി; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യംനടിയെ അപമാനിക്കരുതെന്ന് വിജയ് ബാബുവിനോട് ഹൈക്കോടതി; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

അതേസമയം നീണ്ടകര താലൂക്ക് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നും പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കമ്പിയും വടികളും ഉപയോഗിച്ചായിരുന്നു യുവാക്കളുടെ ആക്രമണം.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Kollam: three-member gang attack at Neendakara Taluk Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X