കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ട്രെയിനിടിച്ച് പ‍ഞ്ചായത്ത് മെമ്പറും യുവതിയും മരിച്ചു

Google Oneindia Malayalam News

കൊല്ലം: ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ച് രണ്ടുപേർ മരിച്ചു. കുന്നിക്കൊട് സ്വദേശനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹീം കുട്ടി എന്നിവരാണ് മരിച്ചത്. രണ്ടാം വാർഡ് അംഗമാണ് ഇദ്ദേഹം.

പാളത്തിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെയാണ് സജീനയെ ട്രെയിൻ ഇടിച്ചത്. സജീനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റഹിം കുട്ടി അപകടത്തിൽ പെടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു അപകടം നടന്നതെന്നാണ് റിപ്പോർട്ട്.

ൂീോഗല

 എലിസബത്ത് രാജ്ഞിയെ പുകഴ്ത്തി രണ്ട് വാക്ക് പറഞ്ഞു; ഒടുവില്‍ നടന് മാപ്പപേക്ഷിക്കേണ്ടി വന്നു എലിസബത്ത് രാജ്ഞിയെ പുകഴ്ത്തി രണ്ട് വാക്ക് പറഞ്ഞു; ഒടുവില്‍ നടന് മാപ്പപേക്ഷിക്കേണ്ടി വന്നു

ആവണീശ്വരം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു രണ്ടുപേരും ഉണ്ടായിരുന്നത്. ഇവർ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ പുനലൂർ ഭാഗത്തുനിന്നുവന്ന ട്രെയിൻ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

വനിതാ പോലീസ് തന്നെ തൊട്ടിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നു; വെളിപ്പെടുത്തി സുവേന്ദുവനിതാ പോലീസ് തന്നെ തൊട്ടിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നു; വെളിപ്പെടുത്തി സുവേന്ദു

ട്രെയിൻ എത്തുന്നതിനിടെ ഇവർക്ക് റെയിൽവേ പാതയിൽ നിന്ന് പാളത്തിലേക്ക് കയറാൻ കഴിഞ്ഞില്ല. . സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനകത്തുകൂടിയാണ് യുവതി പ്ലാറ്റ്ഫോമിൽ എത്താൻ ശ്രമിച്ചത്.

രക്ഷകനായി ഉമ്മൻചാണ്ടി, വധശിക്ഷയിൽ നിന്ന് രക്ഷിച്ചത് മൂന്ന് പ്രവാസി മലയാളികളെ, നൽകിയത് വൻതുകരക്ഷകനായി ഉമ്മൻചാണ്ടി, വധശിക്ഷയിൽ നിന്ന് രക്ഷിച്ചത് മൂന്ന് പ്രവാസി മലയാളികളെ, നൽകിയത് വൻതുക

സജീന സംഭവസ്ഥലത്തുവച്ചു മരിച്ചു. റഹീം കുട്ടിയെ ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ട ട്രെയിനിലൂടെ കയറി ഇറങ്ങി രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെയാണ് അപകടം.

English summary
Kollam Train Accident: A panchayat member and a woman died after being hit by a train in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X