Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്ര കൊലക്കേസ്; 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം'; പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം

കൊല്ലം: ഉത്ര കൊലക്കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പിനായി പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം ചൊവ്വാഴ്ച്ച നടക്കും. ഉത്ര കൊല്ലപ്പെട്ട ദിവസം തന്നെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ അടിച്ച് കൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിന്റെ ജഡം പുറത്തെടുത്താണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ് മോര്‍ട്ടം.

പാമ്പിന്റെ വിഷം, പല്ലുകളുടെ അകലം തുടങ്ങിയ നിര്‍ണ്ണായക തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഉത്രയുടെ കൊലപാതകം അപൂര്‍വ്വങ്ങളില്‍ അപൂര്‍ണ്ണമായ കേസാണെന്നുായിരുന്നു കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ പ്രതികരിച്ചു. 80 ദിവസത്തിനകം കേസില്‍ കുറ്റപത്രം നല്‍കാനാണ് ശ്രമം.

uthra

കുറ്റകൃത്യം നടക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ് ഉണ്ടായിരുന്നത്. അതിനാല്‍ കേസില്‍ മറ്റ് സാക്ഷികളില്ല. അതേസമയം കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് വധശിക്ഷ വരെ ലഭിച്ചേക്കുമെന്നും പൊലിസ് പ്രതികരിച്ചു.

ഉത്രയുടെ ലക്ഷകണക്കിന് രൂപ വരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതി കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തിന് സഹായം നല്‍കിയത് പാമ്പാട്ടിയായ സുരേഷ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ ഇരുവരേയും ഇന്ന് തെളിവെടുപ്പിനായി സൂരജിന്റെ വീട്ടില്‍ എത്തിക്കും.

ഫെബ്രുവരി 12 നാണ് സുരേഷ് സൂരജിനെ പരിജയപ്പെടുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോണിലൂടെ പഠിക്കുകയായിരുന്നു. രണ്ട് തവണയായി 17000 രൂപ കൊടുത്താണ് സൂരജ് സുരേഷില്‍ നിന്നും പാമ്പിനെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ഉത്രയുടെ ഒരു വയസുള്ള മകനേയും സൂരജിന്റെ അമ്മ രേണുകയേയും കാണാനില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തുകയായിരുന്നു. ഇരുവരും എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയതാണെന്നാണ് കുടുംബത്തിന്റെ വാദം. പിന്നാലെ കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറി.

Recommended Video

cmsvideo
    Uthra's one-year-old son and Sooraj's mother are missing | Oneindia Malayalam

    കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറണമെന്ന് ശിശുക്ഷേമ സമിതി ഉത്തരവിട്ടിരുന്നു. പിന്നാലെ ഉത്രയുടെ പിതാവ് അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അടൂര്‍ പൊലീസിന്റെ നിര്‍ദേശ പ്രകാരം അഞ്ചലിലെ പൊലീസുകാര്‍ സൂരജിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു കുഞ്ഞ് ഇല്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് സൂരജിന്റെ ബന്ധു വീടുകളിലെല്ലാം പരിശോധന നടത്തിയിരുന്നെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+