കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര വധക്കേസ് നാഷണല്‍ പൊലീസ് അക്കാദമിയിലേക്ക്..!!, ഐപിഎസുകാര്‍ പഠിക്കും, കാരണം ഇതാണ്..!!

Google Oneindia Malayalam News

കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധ കേസ് അന്വേഷണ റിപ്പോര്‍ട്ട് ഐപിഎസ് പരിശീലനക്കളരിയില്‍ പാഠ്യവിഷയമനാക്കുന്നതായി റിപ്പോര്‍ട്ട്. കേസ് ഡയറിയിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്ത് ഡിജിറ്റൈസ് ചെയ്ത് നാഷണല്‍ പൊലീസ് അക്കാദമിക്ക് കൈമാറുന്നതായിരിക്കും. പാമ്പിനെ പ്രധാന ആയുധമാക്കി നടത്തിയ അപൂര്‍വ കൊലപാതകമാണ് ഉത്രവധക്കേസ്. ഇതിനെ തുടര്‍ന്നാണ് ഐപിഎസ് പരിശീലനക്കളരിയിലേക്ക് കേസ് കൈമാറിയത്. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയ അന്വേഷണ രീതിയും ഡിജിറ്റൈസ് ചെയ്യുന്നതിന് തുടക്കമായി.

uthra

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറും പങ്കെടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് കൈമാറി. ഹൈദരാബാദിലെ ഐപിഎസ് പരിശീലന കേന്ദ്രത്തിലെ ഡിജിറ്റല്‍ ലൈബ്രറിയില്‍ കേസ് ഡയറി സൂക്ഷിക്കുന്നതായിരിക്കും. ഐപിഎസ് ട്രെയിനികളാണ് വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്. ഭാഷ മാറ്റം നടത്തുന്നതിനായി വിദഗ്ദരെയും നിയോഗിച്ചിട്ടുണ്ട്. കേസില്‍ 2000 കൂടുതല്‍ പേജുകളുള്ള കുറ്റപത്രമാണ്. മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് ഉറങ്ങുന്ന യുവതിയെ കടിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

Recommended Video

cmsvideo
‘I killed Uthra,’ confesses Sooraj publicly | Oneindia Malayalam

അതേസമയം, കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയേയും സഹേദരിയേയും പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡന കേസുകളിലാണ് സൂരജിന്റെ അമ്മ രേണുകയേയും സഹേദരി സൂര്യയേയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അടൂരിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലാപതകത്തിന്റെ ഗൂഢാലോചനക്കുറ്റവും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് ആദ്യ നിമിഷങ്ങളില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ സൂരജും അച്ഛന്‍ സുരേന്ദ്രനും പ്രതിയായിട്ടുള്ള തെളിവ് നശിപ്പിക്കല്‍ ഗാര്‍ഹിക പീഡന കേസുകളില്‍ കൂടുതല്‍ ആളുകള പ്രതി ചേര്‍ക്കുമെന്നെ് നേരത്തെ വ്യക്തമാക്കിയിരുന്നു. രേണുകയേയും സൂര്യയേയും നേരത്തെ പലതവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ നിറയെ വൈരുദ്ധ്യങ്ങള്‍ ഉള്ളതായി അന്ന് തന്നെ ബോധ്യപ്പെടുകയും ചെയ്തിരുന്നു.

English summary
Kollam Uthra Murder; Investigation report is a subject of study in the IPS training academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X