വിസ്മയ കേസില്‍ കിരണിനുള്ള ശിക്ഷാ വിധി നാളെ: ഏഴ് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ഉറപ്പ്
കൊല്ലം: വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി കഴിഞ്ഞു. കിരണിനുള്ള ശിക്ഷാ വിധി നാളെയുണ്ടാവും. തെളിഞ്ഞത് ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളാണ്. ഏഴ് വര്‍ഷം വരെ ഏറ്റവും കുറഞ്ഞത് കിരണിന് ജയില്‍ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാണ്. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. വിതുമ്പലോടെയാണ് വിസ്മയയുടെ അമ്മ വിധി കേട്ടത്. തക്ക ശിക്ഷ കോടതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു. ആത്മഹത്യാ പ്രേരണയും, സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി പറഞ്ഞു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും അടക്കം കോടതിയില്‍ എത്തിയിരുന്നു.
Comments
English summary
kollam vismaya case: court will pronounce verdict tomorrow, kiran kumar will get minimum 7 years