കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിരണിന് എട്ടിന്റെ പണി കൊടുത്ത് പോലീസ്; അക്കൗണ്ട് ഫ്രീസ്, ഗോള്‍ഡ് ലോക്കറും... മറ്റൊരു കേസ്

Google Oneindia Malayalam News

കൊല്ലം: വിസ്മയയുടെ ദുരൂഹ മരണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ പോലീസ് നടപടികള്‍ ശക്തമാക്കി. ഏറെ ശ്രദ്ധിക്കപ്പെട്ട കേസായതിനാല്‍ അന്വേഷണ സംഘത്തിന്റെ ഓരോ നീക്കവും ജനം ഉറ്റുനോക്കുകയാണ്. കിരണ്‍ കുമാറിന്റെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. ഈ അക്കൗണ്ടില്‍ നിന്ന് ഇനി പണം പിന്‍വലിക്കാനോ മറ്റോ പറ്റില്ല. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ സീല്‍ ചെയ്തു. കിരണ്‍ കുമാറിനെതിരെ മറ്റൊരു കേസ് കൂടി എടുക്കുമെന്ന് ഉറപ്പായി. വിസ്മയയുടെ കുടുംബം പുതിയ പരാതി നല്‍കും.

Recommended Video

cmsvideo
Vismaya case: Kiran Kumar's Bank Account freezes

അതേസമയം, കിരണ്‍ കുമാറിനെ പറ്റി അദ്ദേഹത്തിന്റെ അയല്‍വാസികള്‍ക്ക് മോശമായ ഒരു അഭിപ്രായവുമില്ല. കേസിന്റെ പുതിയ വിവരങ്ങള്‍ ഇങ്ങനെ....

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

കിരണിനെ കസ്റ്റഡിയില്‍ വാങ്ങും

കിരണിനെ കസ്റ്റഡിയില്‍ വാങ്ങും

സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നാണ് കേസ്. ഭര്‍ത്താവ് കിരണ്‍ കുമാര്‍ നിലവില്‍ ജയിലിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തീരുമാനിച്ചു. വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

അതേസമയം, കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ സീല്‍ ചെയ്യുകയും ചെയ്തു. ഇതോടെ പണമോ, സ്വര്‍ണമോ ഉപയോഗിക്കാന്‍ സാധിക്കില്ല. കേസുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ക്ക് ശേഷമാകും തുടര്‍നടപടിയുണ്ടാകുക.

സ്ത്രീധനം

സ്ത്രീധനം

100 പവന്‍ സ്വര്‍ണം, 1.25 ഏക്കര്‍ സ്ഥലം, 12.5 ലക്ഷത്തിന്റെ കാര്‍ എന്നിവ സ്ത്രീധനമായി നല്‍കിയെന്നാണ് വിസ്മയയുടെ കുടുംബം പറയുന്നത്. കാര്‍ നിലവാരമില്ല എന്ന വിഷയത്തിലുള്ള തര്‍ക്കമാണ് പീഡനത്തിലേക്കും വിസ്മയയുടെ മരണത്തിലേക്കും നയിച്ചതെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

തൊണ്ടിമുതല്‍

തൊണ്ടിമുതല്‍

വിസ്മയയുടെ കുടുംബം കിരണ്‍ കുമാറിന്റെ കുടുംബത്തിന് നല്‍കിയ വസ്തുക്കളെല്ലാം കേസില്‍ തൊണ്ടിമുതലാകുമെന്നാണ് സൂചന. കാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ തര്‍ക്കിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് വിസ്മയയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്. വിസ്മയയുടെ സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞിരുന്നു.

മൊഴി, വാട്‌സ്ആപ്പ് ചാറ്റ്

മൊഴി, വാട്‌സ്ആപ്പ് ചാറ്റ്

വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴി പോലീസ് എടുക്കും. കേസില്‍ നിര്‍ണായകമാകും ഇവരുടെ മൊഴി. മാത്രമല്ല, സുഹൃത്തുക്കളുമായി വിസ്മയ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും തെളിവാകും. പ്രഥമദൃഷ്ട്യാ പീഡനം നടന്നതിന് തെളിവുണ്ടെന്ന് പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മൊഴികള്‍ ഇങ്ങനെ

മൊഴികള്‍ ഇങ്ങനെ

വിസ്മയയെ മര്‍ദ്ദിച്ചിരുന്നു എന്ന് കിരണ്‍ കുമാര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മരണം നടന്ന രാത്രി മര്‍ദ്ദിച്ചില്ലെന്നും ഇയാള്‍ പറയുന്നു. വിസ്മയയും കിരണും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി എന്നാണ് കിരണിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. അതേസമയം, മറ്റൊരു കേസ് കൂടി കിരണിനെതിരെ എടുത്തേക്കും.

പുതിയ കേസ് ഇങ്ങനെ

പുതിയ കേസ് ഇങ്ങനെ

വിസ്മയയുടെ വീട്ടില്‍ മദ്യപിച്ചെത്തി മുഖത്തടിച്ച സംഭവം നേരത്തെ ചടയമംഗലം പോലീസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. അന്ന് വിസ്മയയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച സഹോദരന്‍ വിജിത്തിനും മര്‍ദ്ദനമേറ്റു എന്നാണ് കുടുംബം പറയുന്നത്. ആളുകള്‍ കൂടിയപ്പോള്‍ കിരണ്‍ ഓടുകയായിരുന്നുവത്രെ. ഈ സംഭവം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം. അതോടെ മറ്റൊരു കേസ് കൂടി കിരണിനെതിരെ എടുക്കും.

അയല്‍വാസികള്‍ പറയുന്നത്

അയല്‍വാസികള്‍ പറയുന്നത്

കിരണിനെ കുറിച്ച് അയല്‍വാസികള്‍ക്ക് മോശമായി ഒന്നും പറയാനില്ല. പഠനത്തില്‍ മിടുക്കനായ കിരണ്‍ സൗമ്യമായിട്ടാണ് ഇടപെട്ടിരുന്നത്. ചെടികള്‍ നട്ടുവളര്‍ത്തലായിരുന്നു ഹോബി. വാഹനങ്ങളോടും താല്‍പ്പര്യമായിരുന്നു. നാട്ടിലും കോഴിക്കോടുമാണ് പഠിച്ചത്. ആ വീട്ടില്‍ നിന്ന് ഒരു ഒച്ചപോലും പുറത്തേക്ക് കേട്ടിട്ടില്ലെന്നാണ് അയല്‍വീട്ടുകാര്‍ പറയുന്നത്.

നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്

English summary
Kollam Vismaya case: Husband Kiran Kumar Bank Account freezes and will register new case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X